ചെല്‍സി-ഇന്‍ഡസ് ഇന്‍ഡ് ക്രെഡിറ്റ് കാര്‍ഡ് വരുന്നു
Monday, February 2, 2015 12:52 AM IST
കൊച്ചി: ചെല്‍സി ഫുട്ബോള്‍ ക്ളബുമായി ചേര്‍ന്ന് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡിറക്കുന്നു. ഇന്ത്യയില്‍ ഫുട്ബോളിനുണ്ടായിട്ടുള്ള സമീപകാല ഉത്തേജനം ജ്വലിപ്പിക്കാനും ചെല്‍സിയുടെ ആരാധകവൃന്ദം കൂടുതല്‍ വിപുലമാക്കാനും ഈ സംയുക്ത സംരംഭത്തിലൂടെ സാധ്യമാകുമെന്ന് ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ ഉപഭോക്തൃ ബാങ്കിംഗ് മേധാവി സുമന്ദ് കത്പാലിയ പറഞ്ഞു.

ചെല്‍സിയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ മെഗാസ്റ്റോറില്‍ നിന്നുള്ള ഷോപ്പിംഗിനു പുറമെ ചെല്‍സിയുടെ ഹോം മാച്ച് ടിക്കറ്റിനും ഈ ക്രെഡിറ്റ് കാര്‍ഡ് പ്രത്യേക ഇളവുകള്‍ വാഗ്ദാനം ചെയ്യുന്നു. ഡൈനിംഗ്, ഹോസ്പിറ്റാലിറ്റി, ടൂറിസം തുടങ്ങിയവയ്ക്കുമുണ്ട് ബോണസ് പോയിന്റ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍.


ഇന്ത്യയില്‍ തങ്ങള്‍ക്കുണ്ടായിട്ടുള്ള ജനപ്രീതി ഉയരാന്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്കുമായുള്ള സംയുക്ത സംരംഭം വഴിതെളിക്കുമെന്നു ചെല്‍സിയുടെ ഏഷ്യ പസഫിക് മാനേജിംഗ് ഡയറക്ടര്‍ അഡ്രിയാന്‍ ന്യൂ പ്രതീക്ഷ പ്രകടിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.