ജികെഎസ്എഫ് നറുക്കെടുപ്പു വിജയികള്‍ക്കു സമ്മാനം നല്‍കി
ജികെഎസ്എഫ് നറുക്കെടുപ്പു വിജയികള്‍ക്കു സമ്മാനം നല്‍കി
Friday, February 27, 2015 11:30 PM IST
തിരുവനന്തപുരം: ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റിവെലില്‍ നറുക്കെടുപ്പില്‍ വിജയികളായവര്‍ക്കു മന്ത്രി എ.പി. അനില്‍ കുമാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. നിരവധി പ്രയാസങ്ങള്‍ക്കിടയിലാണു ജികെഎസ്എഫ് സംഘടിപ്പിച്ചതെന്നു മന്ത്രി പറഞ്ഞു. ഈ സീസണില്‍ വ്യാപാര സ്ഥാപനങ്ങളുടെ പിന്തുണ നന്നായി ലഭിച്ചു. സീസണ്‍ ഒമ്പതിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ ഇക്കുറി ഏപ്രിലില്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം സ്വദേശി കുര്യന്‍ മാത്യുവിനു ഒന്നാം സമ്മാനമായ ഒരു കോടി രൂപ മന്ത്രി സമ്മാനിച്ചു. തമിഴ്നാട് സ്വദേശി കൃഷ്ണ റാവുവിനാണു രണ്ടാം സമ്മാനം. ഇദ്ദേഹത്തിനു 20 ലക്ഷം രൂപ സമ്മാനമായി ലഭിച്ചു.


മൂന്നാം സമ്മാനം പത്തു ലക്ഷം രൂപ വീതം മൂന്നു പേര്‍ പങ്കിട്ടു. കാസര്‍ഗോഡ് സ്വദേശി സിദ്ദിഖ്, കോഴിക്കോട് സ്വദേശി ബീരാന്‍ കോയ, എറണാകുളം സ്വദേശി സിബി മാത്യു എന്നിവര്‍ക്കാണു സമ്മാനം പങ്കുവച്ചത്. ചടങ്ങില്‍ ജികെഎസ്എഫ് ഡയറക്ടര്‍ മുഹമ്മദ് അനില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.