വണ്ടര്‍ലാ ഹോളിഡേയ്സിന് എട്ടു ദേശീയ പുരസ്കാരങ്ങള്‍
വണ്ടര്‍ലാ ഹോളിഡേയ്സിന്  എട്ടു ദേശീയ പുരസ്കാരങ്ങള്‍
Tuesday, March 3, 2015 11:29 PM IST
കൊച്ചി: ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് അമ്യൂസ്മെന്റ് പാര്‍ക്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് (ഐഎഎപിഐ) മുംബൈയില്‍ നട ത്തിയ 15-ാമത് അമ്യൂസ്മെന്റ് എക്സ്പോയില്‍ വണ്ടര്‍ലാ ഹോളിഡേയ്സ് എട്ട് ദേശീയ പുരസ്കാരങ്ങള്‍ നേടി.

രാജ്യത്തെ നൂറിലധികം അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ പങ്കെടുത്ത എക്സ്പോയില്‍ സാമൂഹ്യ മാധ്യമങ്ങള്‍ (ഫെയ്സ് ബുക്ക്), റേഡിയോ എന്നിവയിലെ പരസ്യങ്ങള്‍, മികച്ച എച്ച്ആര്‍ സംവിധാനം, റൈഡുകളിലേയും പാര്‍ക്കുകളിലെ ഇതര ആകര്‍ഷണങ്ങളിലേയും പുതുമകള്‍ എന്നീ വിഭാഗങ്ങളിലാണ് വണ്ടര്‍ലാ മുന്നിലെത്തിയത്.


റൈഡുകളുടെ എണ്ണവും വ്യത്യസ്തയും, കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച വിശേഷാല്‍ പരിപാടി, പത്ര മാധ്യമങ്ങള്‍, ഇലക്ട്രോണിക് മാധ്യമങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

അമ്യൂസ്മെന്റ് പാര്‍ക്കുകളെ സംബന്ധിച്ചിടത്തോളം രാജ്യത്തിനകത്ത് നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഐഎഎപിഐ ചടങ്ങില്‍ ഇത്രയുമധികം ബഹുമതികള്‍ വാരിക്കൂട്ടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്െടന്ന് വണ്ടര്‍ലാ ഹോളിഡേയ്സ് മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.