ഇന്ത്യയില്‍ നിര്‍മിച്ച റേഞ്ച് റോവര്‍ ഇവോക് വിപണിയില്‍
Friday, March 27, 2015 10:55 PM IST
കൊച്ചി: ജഗ്വാര്‍ ലാന്‍ഡ് റോവറിന്റെ റേഞ്ച് റോവര്‍ ഇവോക് പൂനയിലെ നിര്‍മാണശാലയില്‍ നിന്നു വിപണിയിലിറക്കി. ഫ്രീലാന്‍ഡര്‍ 2, ജഗ്വാര്‍ എക്സ്എഫ്, എക്സ്ജെ എന്നിവയ്ക്കു പുറമെ ജഗ്വാറിന്റെ നാലാമത്തെ മോഡലാണ് ഇതോടെ ഇന്ത്യന്‍ വിപണിയിലെത്തുന്നത്.

2.2 ലിറ്റര്‍ എസ്ഡി4 ഡീസല്‍ എന്‍ജിനുള്ള റേഞ്ച് റോവര്‍ ഇവോകിന് 3500 ആര്‍പിഎമില്‍ 140 കെഡബ്ള്യൂ വരെ പവര്‍ ഔട്ട്പുട്ടും 2000 ആര്‍പിഎമില്‍ 420 എന്‍എം ടോര്‍ക്കും ലഭ്യമാകും. പ്യൂവര്‍, ഡൈനാമിക്, പ്രസ്റീജ് എന്നിങ്ങനെ മൂന്നു മോഡലുകളുണ്ട്. അഞ്ചു ഡോറുകളുള്ള മോഡലുകളാണിവ. റേഞ്ച് റോവര്‍ ഇവോക് എസ്ഡി 4 പ്യൂവറിന് 48.73 ലക്ഷം രൂപയും ഡൈനാമിക്കിന് 52.40 ലക്ഷം രൂപയും പ്രസ്റീജിന് 56.21 ലക്ഷം രൂപയുമാണ് മുംബെയിലെ എക്സ്-ഷോറൂം വില.


മികച്ച ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടുകൂടിയ മോഡലുകളില്‍ ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകളും റിയര്‍ വ്യൂ കാമറയും നാവിഗേഷന്‍ സംവിധാനവും ഫിക്സഡ് പനോരമിക് സണ്‍റൂഫും ലാന്‍ഡ് റോവറിന്റെ ആധുനിക ടെറെയ്ന്‍ റെസ്പോണ്‍സ് സംവിധാനവും ഇവയുടെ പ്രത്യേകതകളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.