ഗിഫ്റ്റ്പോസ്റ്റ്മാന്‍ ഡോട്ട് കോം പ്രവര്‍ത്തനമാരംഭിച്ചു
Friday, March 27, 2015 10:55 PM IST
കൊച്ചി: പ്രിയപ്പെട്ടവര്‍ക്ക് ആശംസാകാര്‍ഡുകളും സമ്മാനങ്ങളും എത്തിക്കാനായി പുതിയൊരു സംരംഭമായ ഗിഫ്റ്റ്പോസ്റ്റ്മാന്‍ഡോട്ട്കോം (ംംം.ഴശളുീാമി.രീാ) പ്രവര്‍ത്തനമാരംഭിച്ചു. കടയില്‍പോയി ആശംസാകാര്‍ഡുകളും സമ്മാനങ്ങളും വാങ്ങാനും പോസ്റ്റ് ചെയ്യാനും സമയം കിട്ടാതെ വരുന്ന സാഹചര്യം ഒഴിവാക്കാന്‍ ഗിഫ്റ്റ്പോസ്റ്റ്മാന്‍ഡോട്ട്കോം സഹായകമാകും. ഗിഫ്റ്റ്പോസ്റ്റ്മാന്‍ഡോട്ട്കോമിലെ വൈവിധ്യമാര്‍ന്ന ആശംസകാര്‍ഡുകളില്‍ ഒരെണ്ണം ഓണ്‍ലൈനായി തെരഞ്ഞെടുത്ത്, നല്‍കുന്ന ആളിന്റെയും കാര്‍ഡ് ലഭിക്കേണ്ട ആളുടെയും വിലാസം നല്‍കണം. അതീവസുരക്ഷയോടെ ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിച്ച് പണമിടപാട് പൂര്‍ത്തിയാക്കാനാവും.


ഓണ്‍ലൈന്‍ ഷോപ്പിംഗ് ഇഷ്ടപ്പെടുന്ന യുവജനങ്ങള്‍ കാത്തിരുന്ന ഒരു സേവനമാണ് ഗിഫ്റ്റ്പോസ്റ്റ്മാന്‍ഡോട്ട്കോം അവതരിപ്പിക്കുന്നതെന്ന് ചാലക്കുടി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജോബിന്‍ ആന്‍ഡ് ജിസ്മി ഐടി സര്‍വീസസ് സിഇഒ ജോബിന്‍ ജോസ് പറഞ്ഞു.

എല്ലാ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ക്കും അനുയോജ്യമായ ആശംസാ കാര്‍ഡുകള്‍ ഗിഫ്റ്റ്പോസ്റ്റ്മാന്‍ഡോട്ട്കോമില്‍ ലഭ്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.