ബിസ്മിയില്‍ അക്ഷയതൃതീയ ഓഫര്‍
Sunday, April 19, 2015 11:56 PM IST
കൊച്ചി: പ്രമുഖ ഗൃഹോപകരണ വിതരണക്കാരായ ബിസ്മിയില്‍ അക്ഷയ തൃതീയ ഓഫറുകള്‍ ആരംഭിച്ചു. വിലക്കുറവിനൊപ്പം എല്ലാ ഏസി പര്‍ച്ചേസുകള്‍ക്കും 3,000 രൂപയുടെയും ഫിനാന്‍സ് പര്‍ച്ചേസുകള്‍ക്ക് 2,000 രൂപയുടെയും ഉറപ്പായ സമ്മാനങ്ങളും ലഭിക്കുമെന്ന് ബിസ്മി പത്രക്കുറിപ്പില്‍ അറിയിച്ചു.

എയര്‍കണ്ടീഷണറുകളുടെ ദക്ഷിണ ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ഡിസ്പ്ളെയാണ് ബിസ്മി ഷോറൂമുകളില്‍ ഒരുക്കിയിരിക്കുന്നത്. ഹിറ്റാച്ചി, കരിയര്‍, എല്‍ജി, സാംസംഗ്, പാനാസോണിക്, വേള്‍പൂള്‍, ഗോദ്റെജ്, വോള്‍ട്ടാസ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഏസികള്‍ ഏറ്റവും വിലക്കുറവില്‍ ലഭിക്കും. എയര്‍ കൂളറുകളുടെയും ടവര്‍ ഫാന്‍ തുടങ്ങിയവയുടെയും വന്‍ ശേഖരവും ഒരുക്കിയിട്ടുണ്ട്.


അക്ഷയ തൃതീയ ഓഫറിലൂടെ ഗൃഹോപകരണങ്ങള്‍ക്ക് അഞ്ചു മുതല്‍ 50 ശതമാനം വരെ വിലക്കുറവാണ് നല്‍കുന്നത്. ബിസ്മി എന്തും എന്തിനോടും എക്സ്ചേഞ്ച് ഓഫറിലൂടെ പഴയ ഗൃഹോപകരണങ്ങള്‍ക്കു പകരം സ്റ്റാര്‍ റേറ്റഡ് ഗൃഹോപകരണങ്ങള്‍ സ്വന്തമാക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9562888801, 9562888802.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.