ലൈഫ് ഇന്‍ഷ്വറന്‍സ്: ഐഡിബിഐ ബാങ്കും എല്‍ഐസിയും ധാരണാപത്രം ഒപ്പുവച്ചു
Monday, April 20, 2015 10:48 PM IST
കൊച്ചി: സേവിംഗ്സ് ബാങ്ക് അക്കൌണ്ട് ഉടമകള്‍ക്ക് ചുരുങ്ങിയ പ്രീമിയം നിരക്കില്‍ ലൈഫ് ഇന്‍ഷ്വറന്‍സ് ആനുകൂല്യം ലഭ്യമാക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഐഡിബിഐ ബാങ്കും എല്‍ഐസിയും ഒപ്പുവച്ചു.

ഇതനുസരിച്ച് പ്രതിവര്‍ഷം 330 രൂപയും സേവനനികുതിയും ഉള്‍പ്പെടുന്ന തുക പ്രീമിയം ആയി അടയ്ക്കുന്ന 18-50 പ്രായപരിധിയിലുള്ള സേവിംഗ്സ് ബാങ്ക് അക്കൌണ്ട് ഉടമകള്‍ക്ക് രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് കവറേജ് ലഭിക്കും. 55 വയസ് വരെ ഇന്‍ഷ്വറന്‍സ് ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകും. പ്രധാനമന്ത്രിയുടെ ജീവന്‍ ജ്യോതി ഭീമ യോജനയുടെ ഭാഗമായാണ് ഇതു നടപ്പാക്കുന്നതെന്ന് ഇരു ഏജന്‍സികളും പത്രക്കുറിപ്പില്‍ വ്യക്തമാക്കി


ഐഡിബിഐ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.കെ.വി. ശ്രീനിവാസനും എല്‍ഐസി റീജണല്‍ മാനേജര്‍ (പെന്‍ഷന്‍, ഗ്രൂപ്പ് സ്കീം) കെ. സുധാകര്‍ റെഡ്ഡിയുമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. ഐഡിബിഐ ബാങ്ക് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ എം.ഒ. റെഗോ സന്നിഹിതനായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.