കോള്‍ ഇന്ത്യയുടെ ഓഹരികള്‍ വീണ്ടും വില്പനയ്ക്ക്
Tuesday, April 21, 2015 11:02 PM IST
ന്യൂഡല്‍ഹി: പൊതുമേഖല കമ്പനിയായ കോള്‍ ഇന്ത്യയുടെ അഞ്ച് ശതമാനം ഓഹരികള്‍ കൂടി വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. 12,000-13,000 കോടി രൂപ വിറ്റഴിക്കലിലൂടെ സമഹരിക്കാനാണ് നീക്കം. ഓഹരി വില്പനയെക്കുറിച്ച് അന്തിമതീരുമാനം എടുത്തിട്ടില്ലെന്നും ഒക്ടോബറിലേ ഇതു സംബന്ധിച്ച് തീരുമാനമെടുക്കുകയുള്ളുവെന്നുമാണ് സൂചന.

ജനുവരിയില്‍ കോള്‍ ഇന്ത്യയുടെ 10 ശതമാനം ഓഹരികള്‍ വിറ്റഴിച്ചിരുന്നു. ഇതുവഴി 22,600 കോടി രൂപ സമാഹരിക്കുകയും ചെയ്തു. ഒറ്റത്തവണയായി നടത്തിയ ഏറ്റവും വലിയ ഓഹരി വില്പയായിരുന്നു ഇത്. വികസനപദ്ധതികള്‍ക്ക് കൂടുതല്‍ പണം കണ്െടത്തുന്നതിനാണ് ഓഹരിവില്പന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.