ബെന്‍സിന്റെ വില്പന ഉയര്‍ന്നു
ബെന്‍സിന്റെ വില്പന ഉയര്‍ന്നു
Friday, July 3, 2015 11:28 PM IST
മുംബൈ: ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്സിഡസ് ബെന്‍സിന്റെ വില്പനയില്‍ വന്‍വര്‍ധന. ജൂണ്‍ വരെയുള്ള ആറുമാസത്തില്‍ 41 ശതമാനം വളര്‍ച്ചയാണ് വില്പനയിലുള്ളത്. 6659 യൂണിറ്റാണ് ഇക്കാലയളവില്‍ ഇന്ത്യയില്‍ വിറ്റഴിച്ചത്. ആഡംബര കാര്‍വിപണിയില്‍ ഒന്നാംസ്ഥാനത്തെത്താനുള്ള ശ്രമങ്ങള്‍ക്ക് വില്പന ഊര്‍ജം പകരുമെന്നു മെഴ്സിഡസ് ബെന്‍സ് ഇന്ത്യ സിഇഒ എബേര്‍ഹാര്‍ഡ് കെന്‍ പറഞ്ഞു. 2015ല്‍ ഇതുവരെ ആറു പുതിയ മോഡലുകള്‍ പുറത്തിറക്കിയ കമ്പനി ഈ വര്‍ഷം ഒമ്പതെണ്ണം കൂടി നിരത്തിലിറക്കും. 12 പുതിയ ഔട്ട്ലെറ്റുകള്‍ കൂടി തുറക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.