ബിസ്മി തൃശൂര്‍ ഷോറൂം ഉദ്ഘാടനം ഓഗസ്റ് ഒന്നിന്
Thursday, July 30, 2015 11:10 PM IST
തൃശൂര്‍: പ്രമുഖ റീട്ടെയില്‍ ഗ്രൂപ്പായ ബിസ്മിയുടെ ഹോം അപ്ളയന്‍സസ്, ഹൈപ്പര്‍ മാര്‍ട്ട് ഡിവിഷനുകള്‍ ഓഗസ്റ് ഒന്നിന് രാവിലെ 11ന് തൃശൂരില്‍ ഉദ്ഘാടനം ചെയ്യും. 30,000 സ്വകയര്‍ ഫീറ്റില്‍ രണ്ടു നിലകളിലായി തികച്ചും അന്താരാഷ്ട്ര നിലവാരത്തില്‍ തയാറാക്കിയിരിക്കുന്ന ഷോറൂമില്‍ ഹോം അപ്ളയന്‍സസ്, ഇലക്ട്രോണിക്സ് രംഗത്തെ എല്ലാ ലോകോത്തര ബ്രാന്‍ഡുകളും ഉള്‍പ്പെടുന്ന ഏറ്റവും വിപുലമായ ശ്രേണികളും ഡിസ്പ്ളേയും ബിസ്മി ഒരുക്കിയിട്ടുണ്ട്.

ബിസ്മി സ്വര്‍ണകിരീടം ഓഫറിലൂടെ പര്‍ച്ചേസ് ചെയ്യുമ്പോള്‍ ബംബര്‍ സമ്മാനമായി ഒരു കിലോ സ്വര്‍ണം, എറണാകുളം നഗരത്തില്‍ രണ്ടു സ്റ്റുഡിയോ അപ്പാര്‍ട്ടുമെന്റുകള്‍ കൂടാതെ എട്ട് ഇയോള്‍ കാറുകള്‍ എന്നിവ സ്വന്തമാക്കാനുള്ള അവസരവും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ദിവസം ഷോറും സന്ദര്‍ശിക്കുന്നവര്‍ക്ക് വിസിറ്റ് ആന്‍ഡ് വിന്‍ ഓഫറിലൂടെ 32 ഇഞ്ച് എല്‍ഇഡി ടിവി ഓരോ മണിക്കൂറിലും സമ്മാനമായി നേടാനുള്ള അവസരമുണ്ട്.


സാംസംഗ്, സോണി, എല്‍ജി, വേള്‍പൂള്‍, പാനസോണിക്, ഐഎഫ്ബി, സീമന്‍സ്, ഹിറ്റാച്ചി, കാരിയര്‍, പ്രസ്റീജ്, പ്രീതി തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ ഗുണമേന്മയുള്ള ഗൃഹോപകരണങ്ങള്‍ വിലക്കുറവില്‍ നല്കാനാകുന്നുവെന്നതും ബിസ്മിയുടെ പ്രത്യേകതയാണെന്ന് അധികൃതര്‍ പറഞ്ഞു.

ഒരു പുതിയ ഹൈപ്പര്‍ ഷോപ്പിംഗ് അനുഭവം ഒരുക്കുന്നതാണ് ബിസ്മി ഹൈപ്പര്‍ മാര്‍ക്കറ്റ്. പഴം, പച്ചക്കറികള്‍, മത്സ്യമാംസാദികള്‍, ബേക്കറി, സ്റേഷനറി, കളിപ്പാട്ടങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, ഗിഫ്റ്റ് ഐറ്റംസ് തുടങ്ങി ജീവിതത്തിന് ആവശ്യമുള്ളതെല്ലാം അന്താരാഷ്ട്ര നിലവാരത്തില്‍ ഒരുമിച്ച് ഒരു കുടക്കീഴില്‍ ഒരുക്കിയിരിക്കുകയാണെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.