ട്രയംഫ് ടൈഗര്‍ 800 എക്സ്ആര്‍ വിപണിയിലെത്തി
ട്രയംഫ് ടൈഗര്‍ 800 എക്സ്ആര്‍ വിപണിയിലെത്തി
Sunday, August 2, 2015 12:03 AM IST
കൊച്ചി: സാഹസിക മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായ ട്രയംഫ് ടൈഗര്‍ 800 എക്സ്ആര്‍ വിപണിയിലിറക്കി. ഇന്ത്യന്‍ സാഹസിക മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ ട്രയംഫിന് ആവേശകരമായ പിന്തുണയാണ് ലഭിക്കുന്നതെന്നും ട്രിപ്പിള്‍ ടെക്നോളജിയുള്ള പുതിയ ടൈഗര്‍ എല്ലാ തലത്തിലും സാഹസികതയ്ക്ക് പുതിയൊരു അനുഭവം പ്രദാനം ചെയ്യുന്നതായും ട്രയംഫ് മോട്ടോര്‍ സൈക്കിള്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ വിമല്‍ സംബ്ളി പറഞ്ഞു.

സ്റാന്‍ഡേര്‍ഡ് ഫിറ്റ് ട്രാക്ഷന്‍ കണ്‍ട്രോള്‍, സ്വിച്ചബിള്‍ എബിഎസ് നല്‍കുന്ന റൈഡര്‍ സുരക്ഷ, ടൈഗര്‍ 800-നേക്കാള്‍ 17 ശതമാനം കൂടുതല്‍ ഇന്ധനക്ഷമത, ക്ളാസ് ലീഡിംഗ്, രണ്ടാം തലമുറ 95 പിഎസ് 800 സിസി ട്രിപ്പിള്‍ എന്‍ജിന്‍, എന്നിവയാണ് പ്രധാന പ്രത്യേകതകള്‍.


സുഗമമായ പവര്‍ ഡെലിവറിക്കും ത്രോട്ടിലിംഗിനുമുള്ള റൈഡര്‍ ബൈ വയര്‍ സാങ്കേതികവിദ്യ, പുതിയ സ്റൈലിംഗ്, ചാരുതയാര്‍ന്ന രൂപഭംഗി, ക്രമീകരിക്കാവുന്ന സീറ്റ് എന്നിവയാണ് മറ്റു സവിശേഷതകള്‍.

റൈഡര്‍ സീറ്റിന്റെ പൊക്കം ക്രമീകരിക്കാന്‍ കഴിയുന്നതിനൊപ്പം ഹാന്‍ഡില്‍ ബാറിന്റെ സ്ഥാനവും ക്രമീകരിക്കാനാകും. ഏറ്റവും വലിയ 19 ലിറ്റര്‍ ഫ്യുവല്‍ ടാങ്കാണ് ബൈക്കിനുള്ളത്. അണ്‍ലിമിറ്റഡ് മൈലേജോടെയും രണ്ടു വര്‍ഷത്തെ ഫാക്ടറി വാറന്റിയോടെയുമെത്തുന്ന പുതിയ ടൈഗര്‍ 800 എക്സ്ആര്‍ ഡല്‍ഹി എക്സ് ഷോറൂം വില 10,50,000 രൂപയാണ്. വിവരങ്ങള്‍ക്കും ടെസ്റ് റൈഡിനും ംംം.ൃശൌാുവാീീൃര്യരഹല.ശി സന്ദര്‍ശിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.