അന്താരാഷ്ട്ര ആയുര്‍വേദ സമ്മേളനം ജനുവരി 29ന് കോഴിക്കോട്ട്
Sunday, October 4, 2015 11:18 PM IST
കോഴിക്കോട്: അന്താരാഷ്ട്ര ആയുര്‍വേദ ശില്‍പ്പശാലയും വിപണനമേളയും സമന്വയിപ്പിച്ചു മൂന്നാമത് രാജ്യാന്തര ആയുര്‍വേദ സമ്മേളനം കോഴിക്കോട്ട് നടക്കും. 2016 ജനുവരി 29 മുതല്‍ ഫെബ്രുവരി രണ്ടുവരെയാണ് സമ്മേളനം.

ഡോക്ടര്‍മാര്‍, ഗവേഷകര്‍, ഔഷധ നിര്‍മ്മാതാക്കള്‍, ആശുപത്രികള്‍ തുടങ്ങി ആയുര്‍വദ രംഗത്തെ വിവിധ മേഖലകളില്‍നിന്നുള്ളവര്‍ മേളയില്‍ പങ്കെടുക്കും. കേരള സര്‍ക്കാര്‍, തദ്ദേശീയ ആയുര്‍വേദ സംരംഭകര്‍, കേന്ദ്ര ആയുഷ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെ തിരുവനന്തപുരം ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷനാണ് (സിസ്സ) പരിപാടി സംഘടിപ്പിക്കുന്നത്.


ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ, ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്മെന്റ് അസോസിയേഷന്‍, ആയുര്‍വേദിക് മെഡിസിന്‍ മാനുഫാക്ചറേഴ്സ് ഓര്‍ഗനേസേഷന്‍ ഓഫ് ഇന്ത്യ, ആയുര്‍വേദ ഡ്രഗ് മാനുഫാക്ചറേഴ്സ് അസോസിയേഷന്‍, സംസ്ഥാന ഇന്ത്യന്‍ സിസ്റം ഓഫ് മെഡിസിന്‍ സെല്‍ഫ് ഫിനാന്‍സിംഗ് മാനേജ്മെന്റ് അസോസിയേഷന്‍ എന്നിവരാണ് സഹസംഘാടകര്‍. സംസ്ഥാന ആയുഷ് വകുപ്പ്, വിനോദ സഞ്ചാരവകുപ്പ്, വ്യവസായ വകുപ്പ് എന്നിവയും സംഘാടനത്തില്‍ പങ്കാളികളാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.