ഗൂഗിള്‍ നെക്സസ് 5എക്സ്, 6പി ഈ മാസം അവസാനം ഇന്ത്യയില്‍
ഗൂഗിള്‍ നെക്സസ് 5എക്സ്, 6പി ഈ മാസം അവസാനം ഇന്ത്യയില്‍
Sunday, October 4, 2015 11:19 PM IST
മുംബൈ: ഗൂഗിളിന്റെ സ്മാര്‍ട്ട്ഫോണ്‍ നെക്സസ് ശ്രേണിയിലെ ഏറ്റവും പുതിയ നെക്സസ് 5എക്സ്, നെക്സസ് 6പി എന്നിവ ഈ മാസം അവസാനത്തോടെ ഇന്ത്യയിലെത്തുമെന്നു കമ്പനി അധികൃതര്‍ വ്യക്തമാക്കി. നെക്സസ് 5എക്സ് നിര്‍മിച്ചിരിക്കുന്നത് എല്‍ജിയും നെക്സസ് 6പി നിര്‍മിച്ചിരിക്കുന്നത് ഹുവായിയുമാണ്. ഈ മാസം അവസാനത്തോടെ ഇന്ത്യന്‍ മാര്‍ക്കറ്റുകളില്‍ ഫോണുകള്‍ ലഭ്യമായിത്തുടങ്ങും. ഓണ്‍ലൈനിലും കടകളിലും ഫോണുകള്‍ ലഭ്യമാകും.

ഗൂഗിള്‍ പ്ളേസ്റോറിലെ വില അനുസരിച്ച് നെക്സസ് 5എക്സ് 31,900 രൂപ (16 ജിബി വേര്‍ഷന്‍), 35,900 രൂപ (32 ജിബി വേര്‍ഷന്‍) എന്ന വിലകളിലും നെക്സസ് 6പി 39,999 രൂപ (32 ജിബി), 42,999(64 ജിബി) എന്നീ വിലകളിലുമായിരിക്കും ഇന്ത്യയില്‍ ലഭിക്കുക.

നിലവില്‍ അമേരിക്ക, യുകെ, അയര്‍ലന്‍ഡ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് പുതിയ നെക്സസ് ഫോണുകള്‍ വില്പനയ്ക്കെത്തിയിട്ടുള്ളത്. ഗൂഗിളിന്റെ നെക്സസ് ഫോണുകള്‍ക്ക് എതിരായി ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ 6എക്സ്, ഐഫോണ്‍ 6എക്സ് പ്ളസ് എന്നീ ഫോണുകള്‍ ഈ മാസം 16ന് ഇന്ത്യന്‍ മാര്‍ക്കറ്റിലെത്തിക്കാനാണ് പദ്ധതി. ദീപാവലി സീസണില്‍ പുതിയ ഫോണുകളുടെ വന്‍തോതിലുള്ള വിപണനസാധ്യത ലക്ഷ്യമിട്ടാണ് ഇരു കമ്പനികളും ഇന്ത്യന്‍ മാര്‍ക്കറ്റിലെത്തിക്കുന്നത്.


ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ മാര്‍ഷ്മാലോ ഓപ്പറേറ്റിംഗ് സിസ്റമാണ് നെക്സസ് ഫോണുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഫോണുകളുടെ ഇന്ത്യയിലെ വിപണനത്തിലായി രണ്ട് ഓണ്‍ലൈന്‍ വ്യാപാരശൃംഖലകളുമായി ഗൂഗിള്‍ കൈകോര്‍ത്തുകഴിഞ്ഞു.

5.2 ഇഞ്ച് വലുപ്പമുള്ള സ്ക്രീന്‍, 2 ജിഗാഹെക്സ് ഒക്ടാകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 810 പ്രോസസര്‍, 3 ജിബി റാം, 12.3എംപി പിന്‍കാമറ, 5 എംപി മുന്‍കാമറ, 2,700എംഎഎച്ച് ബാറ്ററിയും നെക്സസ് 5എക്സിന്റെ പ്രത്യേകതകളാണ്.

5.7 ഇഞ്ച് സ്ക്രീന്‍, 2 ജിഗാഹെക്സ് ഒക്ടാകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 810 പ്രോസസര്‍, 2 ജിബി റാം, 12.3 എംപി പിന്‍കാമറ, 8 എംപി മുന്‍കാമറ, 3,450 എംഎഎച്ച് ബാറ്ററി എന്നിവയാണ് നെക്സസ് 6പിയുടെ പ്രത്യേകതകള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.