ബീന കണ്ണന്‍ എന്‍സെംബിള്‍ പത്തിന്
ബീന കണ്ണന്‍ എന്‍സെംബിള്‍ പത്തിന്
Thursday, October 8, 2015 11:18 PM IST
കൊച്ചി: അന്താരാഷ്ട്ര ഫാഷന്‍ ഡിസൈന്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിവരുന്ന ഡിസൈന്‍ മത്സരത്തിന്റെ രണ്ടാം എഡിഷന്‍ എന്‍സെംബിള്‍ 2015 പത്തിന് കൊച്ചിയിലെ ലെ മെറിഡിയനില്‍ രാവിലെ 9.30 മുതല്‍ 1.30 വരെ നടക്കും.

വിവിധ ഫാഷന്‍ ഡിസൈന്‍ വിദ്യാലയങ്ങളില്‍നിന്നു ലഭിച്ച 146ല്‍പ്പരം ടീമുകളില്‍നിന്ന് 20 രചനകളാണ് ഷോര്‍ട്ട് ലിസ്റ് ചെയ്തത്. ഫാഷന്‍ പ്രഫഷണലുകളുള്‍പ്പെട്ട പാനലാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്. സ്ത്രീകള്‍ക്കുള്ള ഗ്ളോബല്‍ വിന്റേജ്, സമ്മര്‍ 2016 വസ്ത്രനിര ആയിരുന്നു മത്സരത്തിനുള്ള വിഷയം. 2014ലെ എന്‍സെംബിള്‍ മത്സരത്തില്‍ എറണാകുളം സെന്റ് തെരേസാസ് കോളജാണ് വിജയികളായത്. ഫാഷന്‍ രംഗത്ത് വരുന്ന യുവപ്രതിഭകളെ കണ്െടത്തി പ്രോത്സാഹിപ്പിക്കാനും കഴിവുറ്റ പ്രഫഷണലുകള്‍ ആക്കാനുമുള്ള ഒരു ചവിട്ടുപടിയായിട്ടാണ് എന്‍സെംബിളെന്നു ബീന കണ്ണന്‍ പറഞ്ഞു.


വിജയികള്‍ക്ക് പത്തിന് ലെ മെറിഡിയനില്‍ രാത്രി ഏഴിന് അരങ്ങേറുന്ന ബീന കണ്ണന്‍ ബ്രൈഡല്‍ ഷോയില്‍ ട്രോഫിയും കാഷ് പ്രൈസുകളും സമ്മാനിക്കും.

ഫാഷന്‍ വൈവിധ്യത്തിന്റെ നിറക്കാഴ്ചകളാണ് ബീന കണ്ണന്‍ ബ്രൈഡല്‍ ഷോയില്‍ ഒരുക്കിയിരിക്കുന്നത്. സൂപ്പര്‍ സ്റാര്‍ ഷില്‍പ്പ ഷെട്ടി , നടി നിക്കി ഗല്‍റാണി, സംഗീതജ്ഞന്‍ റെമോ ഫെര്‍ണാണ്ടസ്, ശീമാട്ടി മോഡല്‍ വന്ദന വിനോദ്, ഇന്റര്‍നാഷണല്‍ സെലിബ്രിറ്റി മോഡലുകള്‍ എന്നിവര്‍ ഷോയില്‍ പങ്കെടുക്കും.

ഷോയുടെ പാസുകള്‍ ംംം.ലെലാമശേേ. രീാ/ുമ ല്‍നിന്നു ലഭ്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.