വ്യാപാരയുദ്ധത്തിനു തയാറായി ഫ്ളിപ്കാര്‍ട്ടും ആമസോണും
വ്യാപാരയുദ്ധത്തിനു തയാറായി ഫ്ളിപ്കാര്‍ട്ടും ആമസോണും
Sunday, October 11, 2015 11:18 PM IST
മുംബൈ: അടുത്ത ദിവസം അരംഭിക്കാന്‍ പോകുന്ന ഓണ്‍ലൈന്‍ വ്യാപാര മാമാങ്കത്തില്‍ ഫ്ളിപ്കാര്‍ട്ടും ആമസോണും പരസ്പരം ഏറ്റുമുട്ടുന്ന അവസ്ഥായാണുണ്ടാവുകയെന്ന് റിപ്പോര്‍ട്ട്. ഉത്സവസീസണില്‍ പരമാവധി വസ്തുക്കള്‍ വിറ്റഴിക്കാനാണ് ഇരുകൂട്ടരും ലക്ഷ്യമിടുന്നത്. ചൊവ്വാഴ്ച ആരംഭിക്കുന്ന വിപണന പദ്ധതിയില്‍ ഇരു കമ്പനികളും പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഇരുകമ്പനികളും ഒരുപോലെ പ്രഖ്യാപിച്ച ഓഫര്‍ കാലം ആര്‍ക്ക് പ്രാധാന്യം ലഭിക്കുമെന്ന് കണ്ടറിയണം.

13 മുതല്‍ 17 വരെ 'ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റീവ് സെയില്‍' എന്ന ക്യാംപെയ്നാണ് അമേരിക്ക ആസ്ഥാനമാക്കിയുള്ള പ്രധാന ഓണ്‍ലൈന്‍ വ്യാപാരിയായ ആമസോണ്‍ ദീപാവലി സീസണില്‍ ഇന്ത്യയില്‍ നടത്തുന്നത്. അതുകൊണ്ടുതന്നെ വലിയ കുതിച്ചുകയറ്റത്തിനായി കമ്പനി തയാറായിട്ടുണ്െടന്ന് ആമസോണ്‍ അധികതര്‍ വ്യക്തമാക്കി. അതേസമയം ആമസോണിന്റെ പ്രധാന എതിരാളികളായ ബംഗളൂരു ആസ്ഥാനമാക്കിയുള്ള 'ഫ്ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡെയ്സ്' സെയിലിന്റെ രണ്ടാം പതിപ്പാണ് ദീപാവലി മാര്‍ക്കറ്റിനെ ലക്ഷ്യമിട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍വര്‍ഷത്തിലുണ്ടായ ഓണ്‍ലൈന്‍ സൈറ്റിലെ പാളിച്ചകള്‍ ഇത്തവണ ഉണ്ടാവില്ലെന്ന് ഫ്ളിപ്കാര്‍ട്ട് ഉറപ്പു നല്കുന്നുണ്ട്. മാത്രമല്ല പ്രമുഖ ഫാഷന്‍സൈറ്റായ മിന്ത്രയുമായി കൈകോര്‍ത്താണ് 'ഫ്ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേ സെയില്‍'. ഇരു കമ്പനികളും ഉപഭോക്താക്കള്‍ക്ക് നിരവധി ഓഫറുകളും കാഴ്ചവയ്ക്കുന്നുണ്ട്.


സ്നാപ്ഡീലാവട്ടെ 'മണ്‍ഡേ ഇലക്ട്രോണിക്സ് സെയില്‍' എന്ന പേരില്‍ വിപണിയില്‍ ഇറങ്ങുന്നുണ്ട്. സ്വകാര്യ ഉപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് 60 ശതമാനം വിലക്കിഴിവാണ് സ്നാപ്ഡീല്‍ വാഗ്ദാനം ചെയ്യുന്നത്. 'ബിഗ്-ബാംഗ് സെയില്‍' ലക്ഷ്യമിട്ടുള്ള ഫ്ളിപ്കാര്‍ട്ടിന്റെ മണ്‍ഡേ ഇലക്ട്രോണിക്സ് സെയില്‍ എന്നാണ് ഉണ്ടാവുകയെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഫ്ളിപ്കാര്‍ട്ടിന്റെ ഇത്തവണത്തെ വില്പന 'ആപ് ഒണ്‍ലി' സെയില്‍ ആയിരിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. വരും കാലങ്ങളില്‍ മൊബൈല്‍ ആപ് വഴിയുള്ള വില്പനയാണ് അധികമായി ഉണ്ടാവുക എന്നതിനാലാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ കാരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.