ബിഗ് ബില്യണ്‍ ഡേ: 10 ലക്ഷം ഉത്പന്നങ്ങള്‍ വിറ്റഴിച്ചെന്നു ഫ്ളിപ്കാര്‍ട്ട്
ബിഗ് ബില്യണ്‍ ഡേ: 10 ലക്ഷം ഉത്പന്നങ്ങള്‍ വിറ്റഴിച്ചെന്നു ഫ്ളിപ്കാര്‍ട്ട്
Wednesday, October 14, 2015 11:33 PM IST
മുംബൈ: ഉത്സവകാല വിപണി ലക്ഷ്യമിട്ട് ഫ്ളിപ്കാര്‍ട്ട് ആരംഭിച്ച ബിഗ് ബില്യണ്‍ ഡെ സെയിലിന്റെ രണ്ടാം പതിപ്പില്‍ ആദ്യ പത്തു മണിക്കൂറിനുള്ളില്‍ പത്തു ലക്ഷം ഉത്പന്നങ്ങള്‍ വിറ്റഴിക്കാനായെന്നു കമ്പനി അധികൃതര്‍ അവകാശപ്പെട്ടു. രാജ്യവ്യാപകമായി 60 ലക്ഷം ആളുകള്‍ സൈറ്റ് സന്ദര്‍ശിച്ചു. ശരാശരി 25 ഉത്പന്നങ്ങള്‍ ഓരോ സെക്കന്‍ഡിലും വിറ്റഴിക്കുന്നുണ്ട്. ബംഗളൂരു, ഡല്‍ഹി, ചെന്നൈ തുടങ്ങിയ മെട്രോ സിറ്റികളിലാണ് ഏറ്റവും അധികം ആളുകള്‍ ഫ്ളിപ്കാര്‍ട്ടിലൂടെ ഉത്പന്നങ്ങള്‍ വാങ്ങിയിരിക്കുന്നത്.

പാദരക്ഷകള്‍, പുരുഷന്മാരുടെ വസ്ത്രങ്ങള്‍ എന്നിവയാണ് അധികമായി വിറ്റഴിച്ചത്. മുന്‍ വര്‍ഷത്തെ വിപണിയെ അപേക്ഷിച്ച് ഇത്തവണ മൊബൈല്‍ ആപ്ളിക്കേഷന്‍ വഴിയാണ് വിപണനം. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ മൊബൈല്‍ ആപ്ളിക്കേഷന്‍ പുതുതായി ഇന്‍സ്റാള്‍ ചെയ്തത് 16 ലക്ഷം പേരാണെന്ന് ഫ്ളിപ്കാര്‍ട്ട് മേധാവി മുകേഷ് ബന്‍സാല്‍ പറഞ്ഞു.


എഴുപതിലധികം വിഭാഗങ്ങളിലായി മൂന്നു കോടിയിലധികം ഉത്പന്നങ്ങളാണ് ഫ്ളിപ്കാര്‍ട്ട് തയാറാക്കിയിരിക്കുന്നത്. നിലവില്‍ ഫ്ളിപ്കാര്‍ട്ടിന് 33,000 ജീവനക്കാരും അഞ്ചുകോടി രജിസ്റേര്‍ഡ് ഉപഭോക്താക്കളും ഒരു കോടി ദിവസ സന്ദര്‍ശകരുമുണ്ട്. ഏകദേശം 80 ലക്ഷം ഉത്പന്നങ്ങളാണ് ഒരു മാസം ഫ്ളിപ്കാര്‍ട്ടിലൂടെ വിറ്റഴിക്ക പ്പെടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.