കെത്രിഎ ആഡ് ഫെസ്റില്‍ പങ്കെടുക്കാന്‍ വണ്‍ഡേ പാക്കേജ്
Wednesday, November 25, 2015 11:28 PM IST
കല്‍പ്പറ്റ: വൈത്തിരി വില്ലേജില്‍ നടക്കുന്ന ആഡ് ഫെസ്റ് പരിപാടികളില്‍ പങ്കെടുക്കാന്‍ കെത്രിഎ വണ്‍ഡേ പാക്കേജ് ഒരുക്കി. 28ന് രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് വരെയുള്ള പരിപാടികളില്‍ പങ്കെടുക്കാന്‍ പരസ്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും പരസ്യ ഇന്‍ഡസ്ട്രിയെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവര്‍ക്കും 1500 രൂപ ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യാം.

രാജ് നായര്‍, ബ്രിജേഷ് ജേക്കബ് തുടങ്ങിയ പരസ്യ രംഗത്തെ വിദഗ്ധര്‍ നേതൃത്വം നല്‍കുന്ന ക്ളാസുകള്‍, റേഡിയോ ജോക്കി ചാറ്റ് ഷോ, കേരളത്തിലെ വ്യവസായ രംഗത്തെ പ്രമുഖരുമായി ചാറ്റ് ഷോ എന്നിവയില്‍ പങ്കെടുക്കാം.


താത്പര്യമുള്ളവര്‍ 26ന് വൈകുന്നേരം നാലിന് മുമ്പ് എലന്‍ കമ്യുണിക്കേഷന്‍, ഫസ്റ് ഫ്ളോര്‍, കല്‍പറ്റ ബസാര്‍, ടൌണ്‍ഹാള്‍ റോഡ്, കോഴിക്കോട്, ഫോണ്‍- 9846084084 എന്ന വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.