കടല്‍വിഭവം: പുതിയ പദ്ധതികളുമായി ബേബി മറൈന്‍
കടല്‍വിഭവം: പുതിയ പദ്ധതികളുമായി ബേബി മറൈന്‍
Saturday, November 28, 2015 11:22 PM IST
സ്വന്തം ലേഖകന്‍

രാമേശ്വരം: കടല്‍വിഭവങ്ങളുടെ കയറ്റുമതി മേഖലയില്‍ കൂടുതല്‍ വൈവിധ്യവത്കരണവും സാങ്കേതിക മികവും ലക്ഷ്യമിടുന്നതായി ബേബി മറൈന്‍ ഈസ്റേണ്‍ എക്സ്പോര്‍ട്സ് ചീഫ് സ്ട്രാറ്റജി ഓഫീസര്‍ അലക്സ് കെ. തോമസ്. തല നുള്ളാത്ത ഫ്രോസണ്‍ ചെമ്മീനുകളുടെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഉത്പാദകരാണ് ബേബി മറൈന്‍ എന്നും തമിഴ്നാട്ടിലെ രാമേശ്വരത്തിനടുത്ത് മണ്ഡപത്തു ബേബി മറൈന്‍ ഈസ്റേണ്‍ എക്സ്പോര്‍ട്സ് ആസ്ഥാനത്തു പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ചെമ്മീന്‍, കൂന്തല്‍, കണവ, ഞണ്ട്, മത്സ്യങ്ങള്‍, മൂല്യവര്‍ധിത കടല്‍വിഭവങ്ങള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളുണ്ട്. 2014-15 സാമ്പത്തികവര്‍ഷത്തെ കയറ്റുമതി 330 ലക്ഷം അമേരിക്കന്‍ ഡോളറിന്റേതായിരുന്നു.

കിഴക്കുപടിഞ്ഞാറന്‍ തീരങ്ങളിലായി ഏറ്റവും വിപുലമായ അസംസ്കൃതവസ്തുക്കള്‍ ശേഖരിക്കാനുള്ള ശൃംഖലയും ആധുനിക സംസ്കരണശാലകളും ഗ്രൂപ്പിനുണ്ട്. ഐക്യുഎഫ്, ബ്രൈന്‍ ഫ്രീസിംഗ്, ബ്ളാസ്റ് ഫ്രീസിംഗ്, പാകം ചെയ്ത ഉത്പന്നങ്ങള്‍ എന്നിവയ്ക്കായി ഇറക്കുമതി ചെയ്ത ആധുനിക യന്ത്രസംവിധാനങ്ങള്‍, കടല്‍വിഭവങ്ങള്‍ കരയിലെത്തുന്നതു മുതല്‍ കപ്പലില്‍ കയറുന്നതുവരെ ഓണ്‍ലൈന്‍ മോണിറ്ററിംഗ്, നിയന്ത്രണം എന്നിവ സാധ്യമാക്കുന്ന കോള്‍ഡ് ചെയ്ന്‍, മികച്ച സംവിധാനങ്ങളുള്ള ഇന്‍-ഹൌസ് ടെസ്റ് ലാബുകള്‍ തുടങ്ങിയ സംവിധാനങ്ങളുണ്ട്. കര്‍ണാടകത്തിലെ മാല്‍പെയില്‍ ബേബി മറൈന്‍ പ്രോഡക്ട്സ്, കോഴിക്കോട്ട് യൂണിറോയല്‍ മറൈന്‍ എക്സ്പോര്‍ട്സ് ലിമിറ്റഡ്, ആലപ്പുഴയില്‍ റോയല്‍ ഓഷ്യന്‍സ് എന്നിവ ബേബി മറൈന്‍ ഗ്രൂപ്പിന്റെ സ്ഥാപനങ്ങളാണ്.


1,500 ജീവനക്കാരുള്ളതില്‍ അധികപങ്കും സ്ത്രീകളാണ്. പരിശീലനകേന്ദ്രം അടുത്തവര്‍ഷംതന്നെ ആരംഭിക്കും. ആറു മാസം മുതല്‍ ദൈര്‍ഘ്യമുള്ള ഡിപ്ളോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളാണ് ആരംഭിക്കുക.

ഭൂമിക്കായുള്ള കൂടുതല്‍ പണം മുടക്ക്, പ്രതികൂല കാലാവസ്ഥ എന്നിവയാണു കേരളത്തില്‍ ഈ കൃഷി നേരിടുന്ന പ്രശ്നങ്ങള്‍.

ബേബി മറൈന്‍ ഫാക്ടറികളും ഉത്പന്നങ്ങളും യൂറോപ്യന്‍ യൂണിയന്‍ അടക്കം അന്താരാഷ്ട്ര ഏജന്‍സികളുടെ അംഗീകാരം നേടിയിട്ടുണ്ട്. വാര്‍ഷിക വിറ്റുവരവ് 450 കോടി രൂപയുടേതാണ്. ഇതില്‍ 220 കോടി രൂപയും മണ്ഡപത്തു പ്രവര്‍ത്തിക്കുന്ന ഫാക്ടറി വഴിയാണു നേടിയെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.