ലുലുമാളില്‍ ബ്യൂട്ടി ഫെസ്റിനു തുടക്കം
ലുലുമാളില്‍ ബ്യൂട്ടി ഫെസ്റിനു തുടക്കം
Sunday, November 29, 2015 11:36 PM IST
കൊച്ചി: സൌന്ദര്യത്തിന്റെയും സൌന്ദര്യവര്‍ധക ഉത്പന്നങ്ങളുടെയും ഉത്സവമൊരുക്കി നൂറിലേറെ അന്തര്‍ദേശീയ ബ്രാന്‍ഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റിന് ഇടപ്പള്ളി ലുലുമാളില്‍ തുടക്കമായി. പ്രമുഖ ബ്യൂട്ടി ബ്രാന്‍ഡായ യാഡ്ലി ലണ്ടന്‍ ആണ് മുഖ്യ പ്രായോജകര്‍. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍സ്റോര്‍, ലുലുമാള്‍ എന്നിവരുടെ നേതൃത്വത്തിലാണു മാളില്‍ പ്രഥമ ബ്യൂട്ടി ഫെസ്റ് സംഘടിപ്പിക്കുന്നത്.

ഡിസംബര്‍ അഞ്ചു വരെ നീളുന്ന ലുലു ബ്യൂട്ടി ഫെസ്റില്‍ പ്രത്യേക ആനുകൂല്യങ്ങള്‍ക്കു പുറമെ 250 രൂപയില്‍ കൂടുതല്‍ പര്‍ച്ചേസ് നടത്തുന്നവരില്‍നിന്നു തെരഞ്ഞെടുക്കുന്ന പത്തു പേര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്ന ഷോപ്പ് ആന്‍ വിന്‍ ഓഫറും ഒരുക്കിയിട്ടുണ്ട്.


ലുലു ബ്യൂട്ടി ഫെസ്റ് സിനിമാതാരം ശൃന്ദ ഉദ്ഘാടനംചെയ്തു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ബയിംഗ് മാനേജര്‍ ദാസ് ദാമോദരന്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മദന്‍ കുമാര്‍, ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി ബയര്‍ റഫീഖ്, ഇലക്ട്രോണിക്സ് ബയര്‍ പി.എ. ജമാല്‍, ലുലുമാള്‍ ഓപ്പറേഷന്‍സ് മാനേജര്‍ സമീര്‍ വര്‍മ, മാനേജര്‍മാരായ ജോബി, ജയന്‍ സത്യന്‍ എന്നിവര്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.