ജോസ്കോ ഫൌണ്േടഷന്‍ ഡേ സെലിബ്രേഷന്‍സ് ഡിസംബര്‍ മൂന്നു വരെ
Sunday, November 29, 2015 11:38 PM IST
കൊച്ചി: നാലര പതിറ്റാണ്ട് പിന്നിട്ട പരിശുദ്ധമായ സേവനത്തിന്റെയും ഗുണമേന്മയുടെയും ഉന്നത വ്യാപാരമൂല്യത്തിന്റെയും പകിട്ടില്‍ ജോസ്കോ ഫൌണ്േടഷന്‍ ഡേ സെലിബ്രേഷന്‍സ് നാളെ മുതല്‍ ഡിസംബര്‍ മൂന്നുവരെ ആഘോഷിക്കുന്നു. മഹാലാഭത്തിന്റെ പൊന്‍സുദിനങ്ങള്‍ക്കാണ് ജോസ്കോ ഷോറൂമുകളില്‍ അരങ്ങൊരുങ്ങുന്നത്. ഒന്നരക്കോടിയുടെ ആനുകൂല്യങ്ങളും സമ്മാനങ്ങളുമാണ് ഫൌണ്േടഷന്‍ ഡേ സെലിബ്രേഷന്‍സ് പ്രമാണിച്ച് ജോസ്കോയുടെ കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലെ ഷോറൂമുകളില്‍ ഒരുക്കിയിരിക്കുന്നത്. ജോസ്കോയുടെ നാളിതുവരെയുള്ള സേവനങ്ങളില്‍ ഉപഭോക്താക്കള്‍ അര്‍പ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും ഉപരിയായി ഒരുക്കുന്ന ഈ ആഘോഷത്തിന് മാറ്റേകാന്‍ മികവുറ്റ ആനുകൂല്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് ജോസ്കോ ഗ്രൂപ്പ് എംഡി ആന്‍ഡ് സിഇഒ ടോണി ജോസ് അഭിപ്രായപ്പെട്ടു.

ഈ ആഘോഷത്തില്‍ 25,000 രൂപയ്ക്കു മുകളിലുള്ള സ്വര്‍ണാഭരണ പര്‍ച്ചേസുകള്‍ക്കൊപ്പം ഗോള്‍ഡ് കോയിന്‍ സമ്മാനം, ഡയമണ്ട് ആഭരണങ്ങള്‍ക്ക് കാരറ്റിന് 5000 രൂപ കിഴിവ്, നറുക്കെടുപ്പിലൂടെ വിലയേറിയ സമ്മാനങ്ങള്‍, ഒരു ലക്ഷത്തിനു മുകളിലുള്ള ഡയമണ്ട് ആഭരണ പര്‍ച്ചേസുകള്‍ക്കൊപ്പം ബ്രാന്‍ഡഡ് ലേഡീസ് വാച്ച്, പഴയ സ്വര്‍ണാഭരണങ്ങള്‍ പുതിയ ജോസ്കോ 916 ബിഐഎസ് ഹാള്‍മാര്‍ക്ക്ഡ് സ്വര്‍ണാഭരണങ്ങളാക്കി മാറ്റി വാങ്ങാനുള്ള എക്സ്ചേഞ്ച് ഓഫര്‍ തുടങ്ങിയ ആനുകൂല്യങ്ങളുണ്ട്.


എല്ലാ സ്വര്‍ണാഭരണ പര്‍ച്ചേസുകള്‍ക്കും സ്പെഷല്‍ ഡിസ്കൌണ്ട്, വിവാഹപാര്‍ട്ടികള്‍ക്ക് സ്പെഷല്‍ പാക്കേജ് എന്നിവയും ഉപഭോക്താക്കള്‍ക്കു ലഭിക്കുന്നു. ഏറ്റവും പുതിയ വെഡ്ഡിംഗ് കളക്ഷനുകള്‍, ഡിസൈനര്‍ സ്വര്‍ണാഭരണ കളക്ഷനുകള്‍, ട്രെഡീഷണല്‍ ആഭരണ കളക്ഷനുകള്‍, ബ്രൈഡല്‍ ഡയമണ്ട് സെറ്റുകള്‍, അണ്‍കട്ട് ഡയമണ്ട് ആഭരണങ്ങള്‍ എന്നിവ ജോസ്കോയില്‍ എത്തിയിട്ടുണ്ട്. ബുക്ക് ചെയ്തവര്‍ക്ക് ഷോറൂമുകളിലുള്ള എക്സ്പ്രസ് ഡെലിവറി കൌണ്ടറിലൂടെ ആഭരണങ്ങള്‍ വാങ്ങാവുന്നതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.