ദുബായിൽ ലൈ ഫൈ ഈ വർഷം
ദുബായിൽ ലൈ ഫൈ ഈ വർഷം
Tuesday, April 26, 2016 12:07 PM IST
ദുബായ്: ദുബായിലെ ഇന്റർനെറ്റ് ഉപയോക്‌താക്കൾ വൈ ഫൈ മാറി ഈ വർഷം പുതുതലമുറ സാങ്കേതികവിദ്യയായ ലൈ ഫൈയിലേക്ക് തിരിയും. അതിവേഗ ഇന്റർനെറ്റ് സംവിധാനമാണ് ലൈ ഫൈയുടെ പ്രത്യേകത. ലൈ ഫൈ സർവീസ് ആരംഭിക്കുന്ന ലോകത്തെ ആദ്യ നഗരമായിരിക്കും ദുബായ്. തെരുവുവിളക്കിലൂടെയാണ് ഈ ഇന്റർനെറ്റ് സേവനം നല്കുന്നതെന്ന് രസകരമായ മറ്റൊരു വസ്തുതതയാണ്. ഈ അത്യാധുനിക തെരുവുവിളക്കിന് 1000 ഡോളർ വില വരും. ഈ വർഷം അവസാനത്തോടെ ദുബായ് സ്മാർട്ട്സിറ്റിയിൽ ലൈ ഫൈ സംവിധാനം പ്രവർത്തനമാരംഭിക്കും.

<ആ>എന്താണ് ലൈ ഫൈ

ലൈറ്റ് ഫിഡെലിറ്റിന്റെ ചുരുക്കപ്പേരാണ് ലൈ ഫൈ. ഡൗൺലോഡിംഗ് സ്പീഡ് സെക്കൻഡിൽ അനവധി ജിഗാബൈറ്റുകളാണ്. പരീക്ഷണശാലകളിൽ 224ജിഗാ ബൈറ്റായിരുന്നു സ്പീഡ്.


<ആ>ലൈ ഫൈയും വൈ ഫൈയും

റേഡിയോ തരംഗങ്ങളിലൂടെയാണ് വൈ ഫൈയിൽ ഡേറ്റ കൈമാറുന്നത്. ലൈ ഫൈ ആകട്ടെ പ്രകാശ തരംഗങ്ങളിലൂടെ ഇന്റർനെറ്റ് സംവിധാനം നല്കുന്നു. ഇതിനായി ലൈറ്റ് എമിറ്റിംഗ് ഡയോഡുകൾ (എൽഇഡി) ആണ് ഉപയോഗിക്കുക. അതിവേഗ ഇന്റർനെറ്റ് പ്രധാനംചെയ്യാൻ റേഡിയോ തരംഗങ്ങളേക്കാളും മികച്ചത് പ്രകാശതരംഗങ്ങളാണ്. എന്നാൽ, പ്രകാശത്തിന് ഭിത്തി തുളച്ച് സഞ്ചരിക്കാൻ കഴിയില്ലാത്തത് ലൈ ഫൈയുടെ ഒരു പ്രധാന ന്യൂനതയാണ്. അതുകൊണ്ടുതന്നെ വീടുകളിൽ ലൈ ഫൈ അത്ര പ്രായോഗികമല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.