ജോയ്ആലുക്കാസ് ഗ്രൂപ്പിന് ബെസ്റ്റ് സർവീസ് പെർഫോമൻസ് ബ്രാൻഡ് പുരസ്കാരം
ജോയ്ആലുക്കാസ് ഗ്രൂപ്പിന് ബെസ്റ്റ് സർവീസ് പെർഫോമൻസ് ബ്രാൻഡ് പുരസ്കാരം
Wednesday, May 4, 2016 11:43 AM IST
കൊച്ചി: ദുബായ് സാമ്പത്തിക വികസനകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ ദുബായ് സർവീസ് എക്സലൻസ് സ്കീമിന്റെ (ഡിഎസ്ഇഎസ്) ബെസ്റ്റ് സർവീസ് പെർഫോമൻസ്ബ്രാൻഡ് പുരസ്കാരം ജോയ്ആലുക്കാസ് ജ്വല്ലറിക്ക് സമ്മാനിച്ചു. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ ഷൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂമിൽനിന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും എംഡിയുമായ ജോയ് ആലുക്കാസ് പുരസ്കാരം ഏറ്റുവാങ്ങി. ജനങ്ങളുടെ പ്രിയപ്പെട്ട ജ്വല്ലറിശൃംഖല എന്നതായിരുന്നു ലക്ഷ്യമെന്നു ജോയ് ആലുക്കാസ് പറഞ്ഞു. എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺ പോൾ ആലുക്കാസും സന്നിഹിതനായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.