ആൻസൻ ഫിൻകോർപ് നിധി ബിസിനസ് മേഖലയിലേക്ക്
ആൻസൻ ഫിൻകോർപ് നിധി ബിസിനസ് മേഖലയിലേക്ക്
Thursday, May 5, 2016 11:38 AM IST
കൊച്ചി: വൈവിധ്യമാർന്ന സാമ്പത്തിക സേവനങ്ങളുമായി പ്രവർത്തിച്ചുവരുന്ന ആൻസൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് നിധി കമ്പനിയുമായി രംഗത്ത്. ആൻസൻ ഫിൻകോർപ് നിധി ലിമിറ്റഡ് എന്ന പുതിയ കമ്പനി 2014ലെ നിധി നിയമപ്രകാരമുള്ള ലൈസൻസോടെയാകും പ്രവർത്തിക്കുകയെന്ന് എംഡി റെജി ജേക്കബ് പത്രസമ്മേളനത്തിൽ പറഞ്ഞു. നിക്ഷേപം സ്വീകരിക്കുകയും വായ്പ അനുവദിക്കുകയും ചെയ്യുന്ന പുതിയ കമ്പനി റിസർവ് ബാങ്കിന്റെ മേൽനോട്ടത്തിലായിരിക്കും പ്രവർത്തിക്കുക.


ആൻസൻ ഫിൻകോർപ് നിധി ലിമിറ്റഡിന്റെ ആദ്യ ബ്രാഞ്ച് എറണാകുളത്ത് ആരംഭിക്കും. 2017ഓടെ സംസ്‌ഥാന വ്യാപകമായി 15 ബ്രാഞ്ചുകൾ ആരംഭിക്കും. ആദ്യ വർഷം 10 കോടി രൂപ വായ്പ കൊടുക്കാനാണ് ലക്ഷ്യമിടുന്നത്.
2003ൽ ആരംഭിച്ച കമ്പനിക്ക് 15 കോടി രൂപയുടെ ആസ്തിയാണുള്ളത്. റെജി ജേക്കബ്, കെ.ടി. ആന്റണി, സോണി മാത്യു, സിൽസ് കരിങ്ങാട്ടിൽ, ജോബി ജോർജ് എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.