നോക്കിയ ആയിരത്തിലധികം തൊഴിലാളികളെ പിരിച്ചുവിട്ടു
നോക്കിയ ആയിരത്തിലധികം  തൊഴിലാളികളെ പിരിച്ചുവിട്ടു
Saturday, May 21, 2016 11:31 AM IST
ഇസ്പു: നോക്കിയ മൊബൈൽ കമ്പനി ഫിൻലൻഡിൽ 1,032 തൊഴിലാളികളെ പിരിച്ചുവിട്ടു. ചെലവുചുരുക്കലിന്റെ ഭാഗമായിട്ടാണ് തൊഴിലാളികളെ കുറച്ചിരിക്കുന്നത്. ഫിൻലാൻഡ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന നോക്കിയ കഴിഞ്ഞ പത്തു വർഷങ്ങൾക്കുശേഷം തൊഴിലാളികളെ പിരിച്ചുവിട്ടു നടത്തിയ ചെലവുചുരുക്കൽ സ്മാർട്ട് ഫോൺ വിപണന രംഗത്ത് മങ്ങൽ ഏൽപ്പിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് നോക്കിയ അവസാനമായി ചെലവ് ചുരുക്കൽ നടത്തിയത്. കമ്പനിയുടെ പ്രവർത്തനച്ചെലവ് 90 കോടി യൂറോയിലേക്ക് ആക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി ആഗോളതലത്തിലും തൊഴിലാളികളെ കുറയ്ക്കാനിടയാക്കിയേക്കും. എന്നാൽ, മുപ്പതോളം രാജ്യങ്ങളിലെ തൊഴിലാളിപ്രതിനിധികളുമായി സംസാരിച്ചശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ. കമ്പനിക്ക് ആഗോളതലത്തിൽ 1,04,000 തൊഴിലാളികളുണ്ട്. ഫിൻലൻഡിൽ 6,850 തൊഴിലാളികളാണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.