ഇറാനിൽ ചുവടുറപ്പിക്കാൻ ടാറ്റാ മോട്ടോഴ്സ്
Sunday, May 22, 2016 12:02 PM IST
ടെഹ്റാൻ: ഇറാനിൽ പെട്രോൾ കാറുകളുടെ സംയോജനകേന്ദ്രം തുടങ്ങാൻ ടാറ്റാ മോട്ടോഴ്സിനു പദ്ധതി. ഇതിനായി ഇറാനിലെ പ്രാദേശിക വാഹനനിർമാതാക്കളായ ഖോദ്രോ കമ്പനിയുമായി ടാറ്റാ മോട്ടോഴ്സ് ചർച്ച നടത്തി. ടാറ്റാ മോട്ടോഴ്സിന്റെ പുതിയ മോഡലുകളായ തിയാഗോ, ബോൾട്ട്, സെസ്റ്റ് എന്നിവയുടെ പെട്രോൾ കാറുകൾ ഇറാനിൽ അവതരിപ്പിക്കാനാണ് തീരുമാനം. ഇറാനിൽനിന്നുള്ള ടയറുകളും ബാറ്ററികളുമായിരിക്കും ഈ മോഡലുകളിൽ ഉപയോഗിക്കുക. ഖോദ്രോയുടെ ഷോറൂം വഴി വിപണിയിലെത്തിക്കും. രണ്ടു വർഷത്തിനുള്ളിൽ കരാർ പ്രാബല്യത്തിലാക്കാനാണ് ശ്രമം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.