വീണ്ടും സൂപ്പർ കംപ്യൂട്ടറുമായി ഇന്ത്യ
വീണ്ടും സൂപ്പർ കംപ്യൂട്ടറുമായി ഇന്ത്യ
Monday, May 23, 2016 11:42 AM IST
ന്യൂഡൽഹി: സർക്കാരിന്റെ പദ്ധതിപ്രകാരം അടുത്ത വർഷം ഇന്ത്യ തദ്ദേശീയമായി വീണ്ടും സൂപ്പർ കംപ്യൂട്ടർ നിർമിക്കും. 4,500 കോടിയുടെ പദ്ധതിയാണിത്.

1980കളിൽ നിർമിച്ച ‘പരം’ ആണ് ഇന്ത്യയുടെ ആദ്യ സൂപ്പർ കംപ്യൂട്ടർ. ദ സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗ് ആണ് ഇതു നിർമിച്ചത്. ഈ കമ്പനിതന്നെയാണ് പുതിയ സൂപ്പർ കംപ്യൂട്ടർ പദ്ധതി കൈകാര്യം ചെയ്യുകയെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം സെക്രട്ടറി അശുതോഷ് ശർമ പറഞ്ഞു.


കഴിഞ്ഞ വർഷം മാർച്ചിലാണ് സൂപ്പർ കംപ്യൂട്ടർ നിർമാണത്തിനു കേന്ദ്രസർക്കാർ അനുമതി നല്കിയത്. ഏഴു വർഷത്തിനുള്ളിൽ 80 സൂപ്പർ കംപ്യൂട്ടറുകൾ നിർമിക്കാനാണു തീരുമാനം.

ഇവയിൽ കുറച്ച് ഇറക്കുമതി ചെയ്തശേഷം ശേഷിക്കുന്നവ തദ്ദേശീയമായി നിർമിക്കാനാണ് പദ്ധതി. ഇതിൽ ആദ്യ കംപ്യൂട്ടർ 2017 ഓഗസ്റ്റിൽ പൂർത്തിയാകുമെന്നു ശർമ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.