നൈജീരിയൻ കറൻസിയുടെ വില കുറച്ചു
നൈജീരിയൻ കറൻസിയുടെ വില കുറച്ചു
Monday, June 20, 2016 11:48 AM IST
ലാഗോസ്: നൈജീരിയൻ കറൻസിയായ നൈരയുടെ വിനിമയനിരക്ക് 23 ശതമാനം കുറച്ചു. സാമ്പത്തികപ്രതിസന്ധി മറികടക്കാനാണ് സർക്കാർ മൂല്യശോഷണം പ്രഖ്യാപിച്ചത്.

ഇതുവരെ ഡോളറിന് 197 നൈര എന്നായിരുന്നു നിരക്ക്. ഇന്നലെ അത് 255 ആയി. അതേസമയം കരിഞ്ചന്തയിൽ നിരക്ക് ഡോളറിന് 335 നൈരയാണ്. ക്രൂഡ് ഓയിൽ വിലയിടിവും ഭീകരസംഘടനകൾ പെട്രോളിയം പൈപ്പുലൈനുകൾ തകർത്തതുമൂലം ക്രൂഡ് കയറ്റുമതി കുറഞ്ഞതുമാണ് പ്രതിസന്ധിക്കു കാരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.