തെങ്ങിനും തൊഴിലാളിക്കും ഇൻഷ്വറൻസ് പരിരക്ഷയുമായി നാളികേര വികസന ബോർഡ്
തെങ്ങിനും തൊഴിലാളിക്കും ഇൻഷ്വറൻസ് പരിരക്ഷയുമായി  നാളികേര വികസന ബോർഡ്
Tuesday, June 21, 2016 11:30 AM IST
കൊച്ചി: പ്രകൃതിക്ഷോഭവും രോഗകീടാക്രമണങ്ങൾ മൂലവുമുള്ള നഷ്ടങ്ങളിൽനിന്നും തെങ്ങുകളെ ഇൻഷ്വർ ചെയ്തു പരിരക്ഷിക്കാൻ കേരവൃക്ഷ ഇൻഷ്വറൻസ് പദ്ധതിയുമായി നാളികേര വികസന ബോർഡ്. കായ്ഫലമുള്ളതും നാലു മുതൽ 60 വർഷം വരെ പ്രായവുമുള്ള കുറഞ്ഞത് അഞ്ച് തെങ്ങുകൾ സ്വന്തമായുള്ള കർഷകർക്കാണ് ഈ ഇൻഷ്വറൻസ് പദ്ധതി പ്രകാരം പരിരക്ഷ ലഭിക്കുകയെന്ന് ബോർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

നാലു മുതൽ 15 വർഷം വരെയുള്ള തെങ്ങുകൾക്ക് ഒമ്പതു രൂപയാണ് വാർഷിക പ്രീമിയം. ഇതിൽ 4.50 രൂപ നാളികേര വികസന ബോർഡും, 2.25 രൂപ സംസ്‌ഥാന സർക്കാരും, 2.25 രൂപ കേരകർഷകനുമാണ് നല്കേണ്ടത്. 16 മുതൽ 60 വർഷം വരെയുള്ള തെങ്ങുകൾക്ക് 14 രൂപയാണ് പ്രീമിയം. ഇതിൽ ഏഴു രൂപ നാളികേര വികസന ബോർഡും, 3.50 രൂപ സംസ്‌ഥാന സർക്കാരും, 3.50 കേര കർഷകനുമാണ് നൽകേണ്ടത്. നാലു മുതൽ 15 വർഷം വരെയുള്ള തെങ്ങുകൾക്ക് 900 രൂപയുടെയും 16 മുതൽ 60 വർഷം വരെയുള്ള തെങ്ങുകൾക്ക് 1750 രൂപയുടെയും ഇൻഷ്വറൻസ് പരിരക്ഷയാണു നൽകുന്നത്. അഗ്രികൾച്ചർ ഇൻഷ്വറൻസ് കമ്പനി ഓഫ് ഇന്ത്യ മുഖാന്തിരമാണ് ബോർഡ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

തെങ്ങുകയറ്റക്കാർക്ക് അപകട ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുന്നതാണ് കേരസുരക്ഷാ ഇൻഷ്വറൻസ് പദ്ധതി. പദ്ധതിയിൽ അപേക്ഷിക്കുന്ന തെങ്ങുകയറ്റ തൊഴിലാളികൾക്ക് രണ്ടു ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷയാണു നൽകുന്നതെന്നു ബോർഡ് അധികൃതർ പത്രക്കുറിപ്പിൽ പറയുന്നു.


ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിയുടെ തൃപ്പൂണിത്തുറയിലുള്ള ഡിവിഷണൽ ഓഫീസ് മുഖാന്തിരമാണ് ബോർഡ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരിശീലന പരിപാടിയിലും നീര ടെക്നീഷ്യൻ പരിശീലന പരിപാടിയിലും പങ്കെടുക്കുന്നവർക്കും പദ്ധതി പ്രകാരം പരിശീലനത്തിന്റെ ആദ്യദിവസം മുതൽ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. ഒരു വർഷമാണ് അപകട ഇൻഷ്വറൻസിന്റെ കാലാവധി. അപേക്ഷാ ഫോറം പൂരിപ്പിച്ച് കൃഷി ഓഫീസർ, പഞ്ചായത്ത് പ്രസിഡന്റ്, കോക്കനട്ട് പ്രൊഡ്യൂസേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ, സിപിസി ഡയറക്ടർമാർ എന്നിവരുടെ ഒപ്പോടുകൂടി ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിയുടെ പേരിൽ എറണാകുളത്ത് മാറ്റാവുന്ന 17 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം അപേക്ഷകൾ ചെയർമാൻ, നാളികേര വികസന ബോർഡ്, കേരഭവൻ, എസ്ആർവി റോഡ്, കൊച്ചി–682011 എന്ന വിലാസത്തിൽ അയയ്ക്കണം. അപേക്ഷാ ഫോമിനും ക്ലെയിം ഫോമിനും പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബോർഡിന്റെ <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ‘ംംം.രീരീിൗയേീമൃറ.ഴീ്.ശി’ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.