കമ്പോളങ്ങൾ ശാന്തമാകുന്നു
കമ്പോളങ്ങൾ ശാന്തമാകുന്നു
Tuesday, June 28, 2016 11:56 AM IST
മുംബൈ/ലണ്ടൻ: ബ്രെക്സിറ്റ് കൊടുങ്കാറ്റ് ശമിക്കുന്നു. കമ്പോളങ്ങൾ ശാന്തമാകുന്നു. ഓഹരികൾ കയറുകയും സ്വർണവില ഇടിയുകയും ചെയ്തു. ബ്രിട്ടീഷ് പൗണ്ട് സ്‌ഥിരത കാണിച്ചു.

ഇന്ത്യൻ ഓഹരിവിപണിയുടെ സെൻസെക്സ് 121.59 പോയിന്റ് കയറി 26524.55 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 33.15 പോയിന്റ് കയറി 8127.85–ലെത്തി. തെക്കുപടിഞ്ഞാറൻ കാലവർഷം മെച്ചപ്പെട്ടതും നിക്ഷേപകരെ ഉത്സാഹിപ്പിച്ചു.

കേരളത്തിൽ പവന് 320 രൂപ താണു. 22320 രൂപയാണ് ഇന്നലത്തെ നിരക്ക്. ഗ്രാമിന് 40 രൂപ താണു. മുംബൈയിൽ സ്റ്റാൻഡാർഡ് സ്വർണം പത്തുഗ്രാമിന് 335 രൂപ താണ് 30,560 രൂപയായി. വെള്ളി കിലോഗ്രാമിന് 420 രൂപ കുറഞ്ഞ് 42260–ലെത്തി.


വിദേശത്ത് സ്വർണവില ഔൺസിന് 1305 ഡോളർ വരെ താണിട്ട് 1315 ലേക്ക് തിരിച്ചുകയറി. വെള്ളിയാഴ്ച 1320 ഡോളറായിരുന്നു വില.

രൂപ ഇന്നലെ തുടക്കത്തിൽ നേട്ടമുണ്ടാക്കിയെങ്കിലും ഒടുവിൽ തലേന്നത്തെ നിലയിൽ (ഡോളറിന് 67.95 രൂപ) ക്ലോസ് ചെയ്തു. ബ്രിട്ടീഷ് പൗണ്ട് അല്പം മെച്ചപ്പെട്ട് 90.76 രൂപയായി, യൂറോ 75.32 രൂപയിലേക്കു കയറി.

പൗണ്ടിന്റെ വില 1.33 ഡോളറിലേക്കു കയറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.