ലോകം ചുറ്റുന്നവർക്ക് ആക്സിസ് ബാങ്കിന്റെ ഹോളിഡേ പാക്കേജ്
ലോകം ചുറ്റുന്നവർക്ക് ആക്സിസ് ബാങ്കിന്റെ ഹോളിഡേ പാക്കേജ്
Thursday, July 21, 2016 11:05 AM IST
കൊച്ചി: ലോകം ചുറ്റുന്നവർക്കായി ഒന്നിലധികം യാത്രാ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന മൊബൈൽ സർവീസ് ‘ഹാപ്പി ഹോളിഡേ പാക്കേജ്’ ആക്സിസ് ബാങ്ക് ആരംഭിച്ചു. മൊബൈൽ ആപ്ലിക്കേഷനിലൂടെ ട്രാവൽ പാക്കേജ് സമന്വയിപ്പിച്ചു നൽകുകയാണ് ആക്സിസ് ബാങ്ക്. 16 കറൻസികൾ ലോഡ് ചെയ്യാവുന്ന മൾട്ടി കറൻസി ഫോറെക്സ് കാർഡ്, ട്രാവൽ ഇൻഷ്വറൻസ് പ്ലാനുകൾ, അടിയന്തര സേവനമായ ട്രിപ്പ് അസിസ്റ്റ്, സൗജന്യ അന്താരാഷ്ട്ര കോളിംഗ് കാർഡുകൾ, റസ്റ്ററന്റുകളിൽ കിഴിവ് എന്നീ സേവനങ്ങളാണു ഹാപ്പി ഹോളിഡേസ് പാക്കേജ് വഴി ലഭിക്കുകയെന്നു ബാങ്ക് അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.