ഒറ്റ ക്ലിക്കിൽ പണമടവ്: ഫെഡറൽ ബാങ്കും റിലയൻസ് ജിയോ മണിയും കൈകോർക്കും
ഒറ്റ ക്ലിക്കിൽ പണമടവ്: ഫെഡറൽ ബാങ്കും റിലയൻസ് ജിയോ മണിയും കൈകോർക്കും
Thursday, July 21, 2016 11:05 AM IST
കൊച്ചി: ഒറ്റ ക്ലിക്കിൽ പണമടയ്ക്കാനാകുന്ന സേവനമൊരുക്കാൻ ഫെഡറൽ ബാങ്കും റിലയൻസ് ജിയോ മണിയും കരാർ ഒപ്പിട്ടു. മൊബൈലുകളിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാനാകുംവിധം ഉടൻ അവതരിപ്പിക്കുന്ന വാലറ്റ് ആപ്ലിക്കേഷനാണ് റിലയൻസ് ജിയോ മണി. ഫെഡറൽ ബാങ്കിന്റെ ഉപഭോക്‌താക്കൾക്ക് ഈ വാലറ്റിൽ ലഭ്യമായ വിവിധ സേവനങ്ങളിലേക്കു നേരിട്ടു പണമടയ്ക്കാനുള്ള സേവനം ലഭ്യമാകും. അതിനായി വാലറ്റിൽ പണം നിക്ഷേപിക്കേണ്ടതില്ലെന്നതാണു പ്രത്യേകത. സാധാരണയായി വാലറ്റിൽ ബാലൻസ് നിലനിർത്താൻ ഇടപാടുകാർ നിർബന്ധിതരാകാറുണ്ട്. എന്നാൽ, ഇവിടെ ബാങ്ക് ഉപഭോക്‌താക്കൾക്ക് ഇടപാടു നടത്തുന്നതുവരെ പണം തങ്ങളുടെ ബാങ്ക് അക്കൗണ്ടിൽതന്നെ നിലനിർത്താനാകും. പദ്ധതി പ്രാബല്യത്തിലായാൽ ഇടപാടുകാർക്ക് ഒറ്റ ക്ലിക്കിൽതന്നെ ഒട്ടേറെ പണമിടപാടുകൾ നടത്താനുള്ള സൗകര്യം ലഭ്യമാകും.


ആപ്ലിക്കേഷനിൽ ലഭ്യമായ സേവനങ്ങൾ ഉപയോഗിക്കാനും ബാങ്ക് അക്കൗണ്ടിൽ പണം നിലനിർത്താനും ഈ സംവിധാനത്തിലൂടെ ബാങ്കിന്റെ ഉപഭോക്‌താക്കൾക്കു സാധിക്കുമെന്നു ഫെഡറൽ ബാങ്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശാലിനി വാര്യർ പറഞ്ഞു. ഡിജിറ്റൽ പ്രതലത്തിൽ ഇടപാടുകാരുടെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിൽ ബാങ്ക് ശ്രദ്ധാലുക്കളാണെന്നും ആകർഷകമായ ഒട്ടേറെ നൂതന പദ്ധതികൾ വൈകാതെ ഏർപ്പെടുത്തുമെന്നും അവർ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.