ഡബിൾ ഹോഴ്സ് നേന്ത്രക്കായ ഉപ്പേരി വിപണിയിൽ
ഡബിൾ ഹോഴ്സ് നേന്ത്രക്കായ ഉപ്പേരി വിപണിയിൽ
Monday, August 29, 2016 10:28 AM IST
തിരുവനന്തപുരം: ഡബിൾ ഹോഴ്സിന്റെ നേന്ത്രക്കായ ഉപ്പേരി വിപണിയിലെത്തി. സിനിമാതാരവും ഡബിൾ ഹോഴ്സിന്റെ ബ്രാൻഡ് അംബാസഡറുമായ ശോഭന നേന്ത്രക്കായ ഉപ്പേരി വിപണിയിൽ അവതരിപ്പിച്ചു.

ഉപ്പേരി 50 ശതമാനം കുറവ് എണ്ണമയത്തോടെയും 100 ശതമാനം തികഞ്ഞ രുചിയോടെയുമാണ് എത്തുന്നതെന്നു തിരുവനന്തപുരം ഹോട്ടൽ ഹൈസിന്തിൽ നടന്ന പത്രസമ്മേളനത്തിൽ മഞ്ഞിലാസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വിനോദ് മഞ്ഞില, ജിഎം മാർക്കറ്റിംഗ് സുനിൽ പി. കൃഷ്ണൻ എന്നിവർ അറിയിച്ചു.

ഉത്പന്നങ്ങൾക്ക് പരമാവധി ശുദ്ധതയും ഗുണമേന്മയും ഉറപ്പാക്കുന്നുണ്ട്. ഡബിൾ ഹോഴ്സ് നേന്ത്രക്കായ ഉപ്പേരി 30 ഗ്രാമിന് 25 രൂപയാണ് വില.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.