ഓഹരികൾ 13 മാസത്തെ ഉയർച്ചയിൽ
ഓഹരികൾ 13 മാസത്തെ ഉയർച്ചയിൽ
Tuesday, August 30, 2016 11:30 AM IST
മുംബൈ: അമേരിക്ക അടുത്ത ദിവസങ്ങളിൽ പലിശ കൂട്ടും എന്ന സൂചനയടക്കം അനുകൂല ഘടകങ്ങളുടെ ബലത്തിൽ ഓഹരി സൂചികകൾ 13 മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി.

സെൻസെക്സ് 440.35 പോയിന്റ് (1.58 ശതമാനം) കയറി 28343.01 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 136.90 പോയിന്റ് വർധിച്ച് 8744.35 ലെത്തി. ഇന്ത്യൻ സാമ്പത്തിക വളർച്ച മെച്ചപ്പെട്ട തോതിലാണെന്ന റിസർവ് ബാങ്ക് റിപ്പോർട്ടും ഓഹരികളെ സഹായിച്ചു.

തലേന്നു യുഎസ് ഓഹരികൾ കയറിയത് ഇന്നലെ ഏഷ്യയിലും യൂറോപ്പിലും ഉയർച്ചയ്ക്കു പ്രേരണയായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.