ന്യൂഡൽഹി: ജുനൈദ് അഹമ്മദ് ലോകബാങ്കിന്റെ ഇന്ത്യയിലെ മേധാവി. ഇപ്പോഴത്തെ മേധാവി ഒന്നോ റൂഹലിന്റെ നാലു വർഷത്തെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ജുനൈദിനെ നിയമിച്ചത്. ബംഗ്ലാദേശ് സ്വദേശിയായ ജുനൈദ് ലോക ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ജിം യോംഗ് കിമ്മിന്റെ ജീവനക്കാരിൽ പ്രധാനിയായിരുന്നു. 1991ലാണ് ലോകബാങ്കിൽ ജോലിയിൽ പ്രവേശിച്ചത്.