ട്വിറ്റർ വില്പനയ്ക്ക്!
ട്വിറ്റർ വില്പനയ്ക്ക്!
Friday, September 23, 2016 11:10 AM IST
സാൻഫ്രാൻസിസ്കോ: മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്റർ വില്പനയ്ക്ക്! രണ്ടു വർഷമായി ട്വിറ്ററിന്റെ ഓഹരികളിൽ 19 ശതമാനം നേട്ടമുണ്ടായ സാഹചര്യത്തിൽ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് നിരവധി കമ്പനികൾ എത്തിയെന്നാണ് വിവരം. ആൽഫബെറ്റിന്റെ ഗൂഗിൾ, സെയിൽഫോഴ്സ് ഡോട്ട് കോം എന്നീ കമ്പനികളാണ് വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചവരിൽ പ്രമുഖർ.

വാർത്ത പുറത്തുവന്നതോടെ ഓഹരിവിപണിയിൽ സെയിൽഫോഴ്സിന് ഓഹരി മൂന്നു ശതമാനവും ആൽഫബെറ്റിന് കാൽ ശതമാനവും ഇടിവുണ്ടായി.


2015ൽ സഹസ്‌ഥാപകൻ ജാക്ക് ഡോർസെ ട്വിറ്ററിന്റെ സിഇഒ ആയി തിരിച്ചെത്തിയെങ്കിലും നവീകരണപ്രവർത്തനങ്ങൾ ഇതുവരെ പൂർത്തിയായിട്ടില്ല. ഈ വർഷം ജനുവരിക്കു ശേഷമുള്ള മികച്ച നിലവാരത്തിലാണ് ഇപ്പോൾ ട്വിറ്ററിന്റെ മൂല്യം.

അതേസമയം വില്പനക്കാര്യങ്ങളിൽ മൂന്നു കമ്പനികളും പ്രതികരിച്ചിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.