ജെറ്റ് എയർവേയ്സിന് കേരളത്തിൽനിന്നു പുതിയ രണ്ടു സർവീസുകൾ
ജെറ്റ് എയർവേയ്സിന് കേരളത്തിൽനിന്നു പുതിയ രണ്ടു സർവീസുകൾ
Thursday, October 27, 2016 11:33 AM IST
തിരുവനന്തപുരം: ജെറ്റ് എയർവേയ്സ് ഈ മാസം 30 മുതൽ കേരളത്തിൽനിന്നു ഗൾഫിലേക്ക് പുതിയ രണ്ടു സർവീസുകൾ നടത്തുമെന്ന് ജെറ്റ് എയർവേയ്സ് ചീഫ് കൊമേഴ്സ്യൽ ഓഫീസർ ജയരാജ് ഷൺമുഖം പത്രസമ്മേളനത്തിൽ അറിയിച്ചു.

തിരുവനന്തപുരത്തുനിന്നു ദുബായിലേക്കും കോഴിക്കോട്ടുനിന്നു ഷാർജയിലേക്കുമാണ് പുതിയ സർവീസുകൾ.

രാവിലെ എട്ടിനു തിരുവനന്തപുരത്തുനിന്നു യാത്ര ആരംഭിക്കുന്ന പുതിയ സർവീസ് പ്രാദേശിക സമയം രാവിലെ 11ന് ദുബായിൽ എത്തും. രാത്രി 9.25ന് കോഴിക്കോട്ടുനിന്നു യാത്ര ആരംഭിക്കുന്ന പുതിയ സർവീസ് പ്രാദേശിക സമയം രാത്രി 11.55ന് ഷാർജയിൽ എത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.