ഇന്റർനാഷണൽ ഫർണിച്ചർ എക്സ്പോ നാളെ തുടങ്ങും
Thursday, December 8, 2016 1:34 PM IST
തൃശൂർ: ലോകോത്തര ഫർണിച്ചർ ഉത്പന്നങ്ങളെ പരിചയപ്പെടുത്തുന്ന ഇന്റർനാഷണൽ ഫർണിച്ചർ എക്സ്പോ നാളെ മുതൽ മൂന്നു ദിവസങ്ങളിലായി തൃശൂർ ലുലു ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ നടക്കും. ഫർണിച്ചർ മാനുഫാക്ചറേഴ്സ് ആൻഡ് വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രദർശനം നാളെ രാവിലെ 11.30നു മന്ത്രി എ.സി.മൊയ്തീൻ ഉദ്ഘാടനം ചെയ്യും.

ഇന്റർനാഷണൽ ബ്രാൻഡുകളോടു കിടപിടിക്കുന്ന ഇന്ത്യയിലെ ആദ്യ പ്രദർശനമാണിതെന്ന് എക്സ്പോ മാനേജിംഗ് ഡയറക്ടർ പി.ഫവാസ് പത്രസമ്മേളനത്തിൽ പറഞ്ഞു. എക്സ്പോയിൽ വില്പന ഉണ്ടാകില്ല.


വർഷത്തിൽ കയറ്റുമതിയുൾപ്പെടെ 12,000 കോടി രൂപയുടെ ബിസിനസ് നടക്കുന്ന ഫർണിച്ചർ വ്യവസായരംഗത്തെ സർക്കാർ ഗൗരവമായി കാണണമെന്നും തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കണമെന്നും ഭാരവാഹികൾ സർക്കാരിനോടാവശ്യപ്പെട്ടു.

അസോസിയേഷൻ സംസ്‌ഥാന വൈസ് പ്രസിഡന്റ് പവിത്രൻ, ജില്ലാ പ്രസിഡന്റ് പി.കെ.കാദർമോൻ, എക്സിബിഷൻ ഡയറക്ടർമാരായ അബ്ബാസ് വരിക്കോടൻ, ജലീൽ വലിയകത്ത് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.