പേടിഎമ്മിന്റെ ഒരു ശതമാനം ഓഹരി വിറ്റു
പേടിഎമ്മിന്റെ ഒരു ശതമാനം ഓഹരി വിറ്റു
Friday, December 9, 2016 2:02 PM IST
ബംഗളൂരു: പേടിഎം സിഇഒ വിജയ് ശേഖർ വൺ97 കമ്യൂണിക്കേഷൻ കമ്പനിയുടെ ഒരു ശതമാനം ഷെയർ വിറ്റു നേടിയത് 325 കോടി രൂപ. ക മ്പനി പുതുതായി തുടങ്ങുന്ന പേയ്മെന്റ് ബാങ്കിന്റെ ആവശ്യങ്ങൾക്കായി തുക ഉപയോഗിക്കും.

വൺ97 കമ്യൂണിക്കേഷനിൽ വിജയ്ക്കു 21.33 ശതമാനം ഓഹരി യാണുള്ളത്. ഒരു ശതമാനം വിറ്റ തോടെ ഇതു 20.33 ശതമാനമായി. നിലവിൽ ഇതിന് ഏതാണ്ട് 4.7 ബില്യൺ ഡോളർ മൂല്യമുണ്ട്.

പേടിഎം പേയ്മെന്റ് ബാങ്ക് എന്ന പുതുസംരംഭം ആരംഭിക്കുന്നതിനു ള്ള പരിശ്രമം അദ്ദേഹം നടത്തിവരുകയാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽനിന്നു അംഗീകാരം ലഭി ച്ചെങ്കിലും ഔദ്യോഗികാനുമതിക്കാ യുള്ള കാത്തിരിപ്പിലാണ് അദ്ദേഹം.


1000 രൂപ, 500 രൂപ കറൻസി റദ്ദാക്കിയതോടെ ചെറിയ കാലാവധിക്കുള്ളിൽ വൻ കുതിപ്പാണ് പേടി എമ്മി നുണ്ടായിരിക്കുന്നത്. നിലവി ൽ ഏ താണ്ട് 880 ലക്ഷം ആളുകൾ പണം കൈമാറ്റം നടത്തുന്നതിനായി പേടിഎമ്മിനെ ആശ്രയിക്കുന്നുണ്ടെന്നാ ണ് കണക്കാക്കപ്പെടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.