ഹെക്സ: ആര്യയുടെ പുനർജന്മം
ഹെക്സ: ആര്യയുടെ പുനർജന്മം
Saturday, January 7, 2017 2:05 PM IST
എ​സ്‌യു​വി​ക​ൾ നി​ര​ത്ത് കീ​ഴ​ട​ക്കി കൊ​ണ്ടി​രു​ന്ന കാ​ല​ത്ത് ടാ​റ്റ​യി​ൽ നി​ന്നു പു​റ​ത്തി​റ​ങ്ങി​യ എ​സ്‌യു​വി​യാ​ണ് ടാ​റ്റാ ആ​ര്യ. എ​ന്നാ​ൽ, വലിയ ച​ല​നം സൃ​ഷ്ടി​ക്കാ​ൻ ആര്യയ്ക്കായില്ല. എന്നാ​ൽ, തി​രി​ച്ച​ടി​യി​ൽ പതറാതെയുള്ള പരിശ്രമം ചീത്തപ്പേരിൽനിന്നും ടാറ്റയെ മോചിപ്പിക്കുന്നതിന്‍റെ ലക്ഷണങ്ങളാണ് തിയാഗോ, സെസ്റ്റ് തുടങ്ങിയ മോഡലുകൾക്കു ലഭിച്ച ജനപ്രീതി. ഇന്ന് ജനമനസിൽ സ്ഥാനമുറപ്പിച്ച എസ്‌യുവികളായ ഇന്നോവയും എക്സ്്‌യുവിയേയും പിന്തള്ളാൻ ശേഷിയുള്ള കരുത്തും സ്റ്റൈലുമായാണ് ആര്യ ഹെക്സയായി പുനർജനിക്കുന്നത്.

പു​റം​മോ​ടി: ആ​ര്യ​യി​ൽ​നി​ന്ന് അ​ടി​മു​ടി മാ​റ്റം. എ​ന്നാ​ൽ, മ​ഹീ​ന്ദ്ര എ​ക്സ്‌​യു​വി500​നോ​ട് സാ​മ്യം തോ​ന്നി​ക്കു​ന്ന മു​ഖ​ഭാ​ഗ​മാ​ണ് ഹെ​ക്സ​യ്ക്ക്. വാ​യു സ​ഞ്ചാ​ര​ത്തി​നാ​യി അ​ല്പം സ്പേ​സ് ന​ല്കി ഉ​യ​ർ​ത്തി വ​ച്ചി​രി​ക്കു​ന്ന ബോ​ണ​റ്റും പി​യാ​നോ ബ്ലാ​ക്ക് ഗ്രി​ല്ലും അ​തി​നു താ​ഴെ ഹെ​ഡ്‌​ലൈ​റ്റി​ലേ​ക്കു നീ​ളു​ന്ന ക്രോം ​ഫി​നീ​ഷിം​ഗ് സ്ട്രി​പ്പും മു​ൻ​ഭാ​ഗ​ത്തി​നു മാ​റ്റു കൂ​ട്ടു​ന്നു. ബ്ലാ​ക്ക് ഷേഡി​ൽ ട്വി​ൻ ബാ​ര​ൽ പ്രൊ​ജ​ക്ഷ​ൻ ഹെ​ഡ്‌ലാ​ന്പും എ​ൽ​ഇ​ഡി ഇ​ൻ​ഡി​ക്കേ​റ്റ​റു​മുണ്ട്. ബ​ന്പ​റി​ന്‍റെ താ​ഴെ വ​ലി​യ എ​യ​ർ ഡാ​മു​ക​ളും വ​ശ​ങ്ങ​ളി​ലാ​യി ഫോ​ഗ് ലാ​ന്പി​നൊ​പ്പം എ​ൽ​ഇ​ഡി സ്ട്രി​പ്പ് ഡേ ​ടൈം റ​ണ്ണിം​ഗ് ലൈ​റ്റു​ക​ളും ന​ല്കി​യി​രി​ക്കു​ന്ന​ത് ആ​ര്യ​യി​ൽ നി​ന്നു ഹെ​ക്സ​യെ തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​ക്കു​ന്നു.

ആ​ഡം​ബ​ര കാ​റി​ന്‍റെ പ്രൗ​ഡി​യി​ലാ​ണ് വ​ശ​ങ്ങ​ളു​ടെ രൂ​പ​ക​ല്പ​ന. ബ്ലാ​ക്ക് ഫി​നീ​ഷിം​ഗ് ബി ​പി​ല്ല​റു​ക​ൾ​ക്കൊ​പ്പം ഗ്ലാ​സി​ന്‍റെ താ​ഴെകൂ​ടെ വാ​ഹ​ന​ത്തി​നു ചു​റ്റും നീ​ളു​ന്ന ക്രോം ​ഫി​നീ​ഷിം​ഗ് ബീ​ഡിം​ഗും ഡോ​ർ ഹാ​ൻ​ഡി​ലി​ൽ ന​ല്കി​യി​രി​ക്കു​ന്ന ക്രോം ​ലൈ​നും ബ്ലാ​ക്ക് ഫൈ​ബ​ർ വീ​ൽ ആ​ർ​ച്ചും ബോ​ഡി ക്ലാ​ഡിം​ഗു​ക​ളും ഉ​ൾ​പ്പെ​ടെ വി​പു​ല​മാ​യ മാ​റ്റ​ങ്ങ​ളാ​ണ് സൈ​ഡു​ക​ളി​ൽ വ​രു​ത്തി​യി​രി​ക്കു​ന്ന​ത്.

റൂ​ഫി​നൊ​പ്പം പി​ന്നി​ലേ​ക്ക് നീ​ളു​ന്ന ബാ​ക്ക് സ്പോ​യി​ല​റും പു​തി​യ ഡി​സൈ​നി​ലു​ള്ള എ​ൽ​ഇ​ഡി ടെ​യി​ൽ ലാ​ന്പും ന​ന്പ​ർ പ്ലേ​റ്റി​നു മു​ക​ളി​ലാ​യി ലോ​ഗോ ആ​ലേ​ഖ​നം ചെ​യ്തി​രി​ക്കു​ന്ന ക്രോം ​ഫി​നീ​ഷിം​ഗ് സ്ട്രി​പ്പു​മാ​ണ് പി​ന്നി​ലെ മു​ഖ്യ ആ​ക​ർ​ഷ​ണം.

ഉൾവശം: ആ​ഡം​ബ​ര കാ​റു​ക​ളോ​ട് കി​ട​പി​ടി​ക്കു​ന്ന രീ​തി​യി​ലു​ള്ള ഇ​ന്‍റീ​രി​യ​റാ​ണ് ഹെ​ക്സ​യി​ലു​ള്ള​ത്. ബ്ലാ​ക്ക് ഫി​നീ​ഷിം​ഗ് ന​ല്കി​യി​രി​ക്കു​ന്ന ഡാ​ഷ്ബോ​ർ​ഡി​ൽ അ​ങ്ങി​ങ്ങാ​യി സി​ൽ​വ​ർ സ്ട്രി​പ്പു​ക​ളും ക്രോം ​സ്ട്രി​പ്പു​ക​ളും അ​ഴ​ക് പ​ക​രു​ന്നു. പാ​സ​ഞ്ച​റി​നും ഡ്രൈ​വ​റി​നും ഏ​റെ ഗു​ണ​പ്ര​ദ​മാ​യ രീ​തി​യി​ലാ​ണ് വ​ശ​ങ്ങ​ളി​ലെ എ​സി വെ​ന്‍റുക​ൾ ന​ല്കി​യി​രി​ക്കു​ന്ന​ത്.

പി​യാ​നോ ബ്ലാ​ക്ക് ഫി​നീ​ഷിം​ഗി​ൽ താ​ര​ത​മ്യേ​ന വ​ലു​പ്പം കു​റ​ഞ്ഞ സെ​ന്‌റർ ക​ണ്‍​സോ​ളിൽ അഞ്ച് ഇ​ഞ്ച് ഇ​ൻ​ഫോ​ടെ​യി​ൻ​മെ​ന്‍റ്് സി​സ്റ്റ​വും താ​ഴെ സെ​ൻ​സ​റു​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള സ്വി​ച്ചു​ക​ളും, ഓ​ട്ടോ​മാ​റ്റി​ക് ക്ലൈ​മ​റ്റ് ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റും, ടു ​വീ​ൽ, ഫോ​ർ വീൽ മോ​ഡു​ക​ളി​ലേ​ക്ക് മാ​റ്റാ​ൻ സാ​ധി​ക്കു​ന്ന നോ​ബും ഉൾപ്പെടുത്തിയിട്ടുണ്ട്.

ബ്ലാ​ക്ക് ലെ​ത​ർ ഫി​നീ​ഷിം​ഗ് സീ​റ്റു​ക​ളി​ൾ ആ​ദ്യ ര​ണ്ടു നി​ര​യി​ൽ ബ​ക്ക​റ്റ് സീ​റ്റാ​ണു​ള്ള​ത്. മു​ൻ​ഭാ​ഗ​ത്തെ ഹാ​ൻ​ഡ് റെ​സ്റ്റി​നു​ള്ളി​ൽ വി​ശാ​ല​മാ​യ സ്റ്റോ​റേ​ജ് സ്പേ​സും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ലെ​ത​ർ ഫി​നീ​ഷിം​ഗ് സ്റ്റീ​യ​റിം​ഗ് വീ​ലിൽ ഓ​ഡി​യോ, കോ​ൾ ക​ണ്‍​ട്രോ​ൾ ബ​ട്ട​ണു​ക​ളും, ക്രൂ​യി​സ് ക​ണ്‍​ട്രോ​ൾ, വോ​യി​സ് ക​മാ​ൻ​ഡ് സ്വി​ച്ചു​ക​ളു​മുണ്ട്. ക്രോം ​ബോ​ർ​ഡ​ർ ന​ല്കി​യി​രി​ക്കു​ന്ന ര​ണ്ട് അ​ന​ലോ​ഗ് മീ​റ്റ​റു​ക​ളും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ന​ല്കു​ന്ന ഡി​ജി​റ്റ​ൽ മീ​റ്റ​റു​മാ​ണ് മീ​റ്റ​ർ ക​ണ്‍​സോ​ളി​ൽ.

വീൽ: 19 ഇ​ഞ്ച് അ​ഞ്ച് സ്പോ​ർ​ക്ക് അ​ലോ​യി വീ​ൽ.

സു​ര​ക്ഷ​: എ​സ്ആ​ർ​എ​സ് എ​യ​ർ ബാ​ഗ്, എ​ബി​എ​സ് ഇ​ബി​ഡി ബ്രേ​ക്കിം​ഗ് സം​വി​ധാ​നം, ഇ​ല​ക് ട്രോ​ണി​ക് സ്റ്റെ​ബി​ലി​റ്റി പ്രോ​ഗ്രം, ട്രാ​ക്ഷ​ൻ ക​ണ്‍​ട്രോ​ൾ, ഹി​ൽ അ​സി​സ്റ്റ്, റി​വേ​ഴ്സ് കാ​മ​റ, സെ​ൻ​സ​ർ എ​ന്നി​വ​ ന​ല്കി​യി​ട്ടു​ണ്ട്.

എൻജിൻ: 2.2 ലി​റ്റ​ർ ഫോ​ർ സി​ല​ിണ്ട​ർ ഡീ​സ​ൽ എ​ൻ​ജി​നാ​ണ് ഹെ​ക്സ​യുടെ കരുത്ത്. അ​ഞ്ച് സ്പീ​ഡ് മാ​ന്വ​ൽ ഗി​യ​ർ ബോ​ക്സി​ലും, ആ​റ് സ്പീ​ഡ് മാ​ന്വ​ൽ, ഓ​ട്ടോ​മാ​റ്റി​ക് ഗി​യ​ർ ബോക്സി​ലും ഹെ​ക്സ പു​റ​ത്തി​റ​ങ്ങുന്നു​ണ്ട്.

ബേ​സ് മോ​ഡ​ലാ​യ എ​ക്സ്ഇ വേ​രി​യ​ന്‍റ്് 2179 സി​സി​യി​ൽ 320 എ​ൻ​എം ടോ​ർ​ക്ക് 150 പി​എ​സ് പ​വ​റും, എ​ക്സ്എം, എ​ക്സ്ടി മോ​ഡ​ലു​ക​ൾ 2179 സി​സി​യി​ൽ 400 എ​ൻ​എം ടോ​ർ​ക്ക്156​പി​എ​സ് പ​വ​റു​മാ​ണ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്.

മൈലേജ്: 14 കി​ലോ​മീ​റ്റ​ർ.

വില: 12 ല​ക്ഷം മു​ത​ൽ 17 ല​ക്ഷം രൂ​പ വ​രെ (ഷോറൂം വില)​.

അജിത് ടോം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.