കെട്ടി​ടനി​ർ​മാ​ണ രം​ഗ​ത്തേ​ക്കു ഭീ​മ
കെട്ടി​ടനി​ർ​മാ​ണ രം​ഗ​ത്തേ​ക്കു ഭീ​മ
Monday, January 9, 2017 3:06 PM IST
തി​രു​വ​ന​ന്ത​പു​രം: ഭീ​മാ ജ്വ​ല്ലേ​ഴ്സ് കെട്ടി​ട നി​ർ​മാ​ണരം​ഗ​ത്തേ​ക്കു ചു​വ​ടു​വ​യ്ക്കു​ന്നു. കേ​ര​ള​ത്തി​ലു​ട​നീ​ളം അ​പ്പാ​ർട്ട്മെ​ന്‍റു​ക​ൾ, വി​ല്ല​ക​ൾ, കൊ​മേ​ഴ്സ്യ​ൽ കോം​പ്ല​ക്സ്, ഓ​ഫീ​സ് കോം​പ്ല​ക്സ് തു​ട​ങ്ങി​യ ആ​ധു​നി​ക​മാ​യ കെട്ടി​ട സ​മു​ച്ച​യ​ങ്ങ​ളാ​ണ് അ​ർ​ബ​ൻ​സ്കേ​പ്പ് പ്രോ​പ്പ​ർട്ടീ​സ് എ​ന്ന പേ​രി​ൽ ഭീ​മ നി​ർ​മി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് ഹോ​ട്ടൽ ഹി​ൽ​ട്ടൻ ഗാ​ർ​ഡ​ൻ ഇ​നി​ൽ ഇ​തിന്‍റെ ലോ​ഞ്ചിം​ഗ് ഭീ​മ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഡോ. ​ബി. ഗോ​വി​ന്ദ​ൻ നി​ർ​വ​ഹി​ച്ചു. ആ​ദ്യ പ്രോ​ജ​ക്ട് തി​രു​വ​ന​ന്ത​പു​ര​ത്ത് കു​റ​വ​ൻ​കോ​ണ​ത്തും കു​ന്നു​കു​ഴി​യി​ലു​മാ​യി തുടങ്ങും. അ​ർ​ബ​ൻ​സ്കേ​പ്പ് ഡൈ​ന​സ്റ്റി, അ​ർ​ബ​ൻ​സ്കേ​പ്പ് ഡെ​സ്റ്റി​നി എ​ന്നീ ഹൈ​റൈ​സ് മൂ​ന്ന് ബെ​ഡ് റൂം, ​ഹാ​ൾ, കി​ച്ച​ണ്‍ അ​പ്പാ​ർട്ട്മെ​ന്‍റു​ക​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.