ഡിജിറ്റലൈസേഷൻ സംബന്ധിച്ച് ഏകദിന സെമിനാർ
Thursday, January 12, 2017 12:45 PM IST
കോഴിക്കോട്: എക്സ്പോസ് ഇൻഫോടെകിന്റെ ആഭിമുഖ്യത്തിൽ ‘ഡിജിറ്റലൈസേഷൻ ആൻഡ് ബിസിനസ്, ആശങ്കകളും പരിഹാരങ്ങളും‘ എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു. ജനുവരി 14 ന് കോഴിക്കോട് കടവ് റാവിസ് റിസോർട്ടിൽ രാവിലെ ഒൻപതു മുതൽ രാത്രി ഒൻപതു വരെ നീണ്ടു നിൽക്കുന്ന സെമിനാറിൽ സമകാലീന ബിസിനസ് രംഗത്തെ പ്രമുഖ വ്യക്‌തികൾ ആശയങ്ങൾ പങ്കുവയ്ക്കുന്നു. രണ്ടു സെഷനുകളായിട്ടാണ് സെമിനാർ. ആദ്യ സെഷനിലെ നാലു വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് ബിസിനസ് മെന്ററും യാമി’സ് ഡയഗ്നോസ്റ്റിക്സിന്റെ സ്‌ഥാപക ചെയർമാനുമായ ഡോ.ആത്മദാസ് യാമിയും എക്സ്പോസ് ടെക്നിക്കൽ വിംഗും ചേർന്നാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www.exposeinfotech.com എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ: 96050 03399
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.