ഖത്തർ എയർവേയ്സിനു ചരിത്ര നിമിഷം; ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ വി​മാ​ന സ​ർ​വീ​സ് ആ​രം​ഭി​ച്ചു
ഖത്തർ എയർവേയ്സിനു ചരിത്ര നിമിഷം; ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ വി​മാ​ന സ​ർ​വീ​സ് ആ​രം​ഭി​ച്ചു
Monday, February 13, 2017 10:35 AM IST
കൊ​ച്ചി: ഖ​ത്ത​ർ എ​യ​ർ​വേ​യ്സി​ന് ഇ​ത് ച​രി​ത്ര​നി​മി​ഷം. ന്യൂ​സി​ല​ൻ​ഡി​ന്‍റെ ഏ​റ്റ​വും പ്രാ​ധാ​ന്യ​മു​ള്ള ദി​വ​സ​മാ​യ വൈ​റ്റാം​ഗി ദി​വ​സം രാ​വി​ലെ ഖ​ത്ത​ർ എ​യ​ർ​വേ​യ്സ് വി​മാ​നം ഓ​ക്‌​ല​ൻ​ഡി​ലെ റ​ണ്‍വേ തൊ​ട്ടു.

17 മ​ണി​ക്കൂ​ർ 30 മി​നി​റ്റ് നീ​ണ്ട ദൈ​ർ​ഘ്യ​മേ​റി​യ കൊ​മേ​ഴ്സ്യ​ൽ ഫ്ലൈ​റ്റാ​യ ഖ​ത്ത​ർ എ​യ​ർ​വേ​യ്സി​ന്‍റെ ബോ​യിം​ഗ് 777 വി​മാ​നം 14,535 കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി റ​ണ്‍വേ തൊ​ട്ട​പ്പോ​ൾ സ്വീ​ക​രി​ക്കാ​നാ​യി പ​ര​ന്പ​രാ​ഗ​ത രീ​തി​യി​ൽ വാ​ട്ട​ർ സ​ല്യൂ​ട്ട് ആ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്. ദോഹയിൽനിന്നു ള്ള സർവീസാണിത്.

ഖ​ത്ത​ർ എ​യ​ർ​വേ​യ്സ് ഗ്രൂ​പ്പി​ന്‍റെ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് അ​ക്ബ​ർ അ​ൽ ബേ​ക്ക​റും ആദ്യ യാത്രയ്ക്കുണ്ടായിരുന്നു സ​ഞ്ച​രി​ച്ചു.


ഖ​ത്ത​ർ എ​യ​ർ​വേ​യ്സി​ന്‍റെ ന്യൂ​സി​ല​ൻ​ഡി​ലേ​ക്കു​ള്ള ആ​ദ്യ​ത്തെ സ​ർ​വീ​സാ​ണി​ത്. 42 ബി​സി​ന​സ് ക്ലാ​സു​ക​ളും 217 ഇ​ക്ക​ണോ​മി സീ​റ്റു​ക​ളും ഉ​ണ്ട്.

ഉ​ദ്ഘാ​ട​ന ഫ്ലൈ​റ്റി​ലെ യാ​ത്ര​ക്കാ​ർ​ക്ക് പ്ര​ത്യേ​ക ക​പ്പ് കേ​ക്കു​ക​ൾ ന​ല്കി സ്വീ​ക​രി​ച്ചു. ബി​സി​ന​സ് ക്ലാ​സി​ൽ യാ​ത്ര ചെ​യ്ത​വ​ർ​ക്ക് കി​വി റോ​സ് ഫി​സ് മോ​ക് ടെ​യ്ൽ ന​ല്കി.
ര​ണ്ടും പു​തി​യ സ​ർ​വീ​സി​ന്‍റെ ഓ​ർ​മയ്ക്കാ​യി രൂ​പ​പ്പെ​ടു​ത്തി​യ​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.