പുതിയ ഫോണും ഐപാഡുമായി ആപ്പിൾ
പുതിയ ഫോണും ഐപാഡുമായി ആപ്പിൾ
Tuesday, March 14, 2017 11:24 AM IST
ന്യൂ​യോ​ർ​ക്ക്: യു​എ​സ് ടെ​ക് ഭീ​മ​ന്മാ​രാ​യ ആ​പ്പി​ളി​ൽ​നി​ന്നു പു​തി​യ ര​ണ്ട് ഉ​ത്പ​ന്ന​ങ്ങ​ളും കൂ​ടി എ​ത്തന്നു. ഐ​പാ​ഡ് പ്രോ, 128 ​ജി​ബി മെ​മ്മ​റി​യു​ള്ള ഐ​ഫോ​ൺ എ​സ്ഇ, എ​ന്നി​വ​യാ​ണ് ആ​പ്പി​ൾ പു​തു​താ​യി പു​റ​ത്തി​റ​ക്കു​ന്ന​ത്.

ഐ​പാ​ഡി​ന്‍റെ മൂ​ന്നു മോ​ഡ​ലു​ക​ളാ​ണ് പു​റ​ത്തി​റ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന​ത്. നി​ല​വി​ൽ പു​റ​ത്തി​റ​ക്കി​യ 10.5 ഇ​ഞ്ചി​ന്‍റെ പു​തു​ക്കി​യ മോ​ഡ​ലു​ക​ൾ​ക്കു പു‌​റ​മേ 9.7 ഇ​ഞ്ച്, 12.9 ഇ​ഞ്ച് മോ​ഡ​ലു​ക​ളാ​ണ് വി​പ​ണി​യി​ലെ​ത്തു​ന്ന​ത്. 10.5 ഇ​ഞ്ചി​ന്‍റെ പു​തു​ക്കി​യ മോ​ഡ​ലി​ൽ ഹോം ​സ്വി​ച്ച് ഒ​ഴി​വാ​ക്കി ഫു​ൾ ട​ച്ച് ആ​ക്കി​യ​തി​നൊ​പ്പം ഉ​യ​ർ​ന്ന സ്ക്രീ​ൻ റെ​സ​ലൂ​ഷ​നും ന​ല്കി​യി​ട്ടു​ണ്ട്. 12.9 ഇ​ഞ്ച് മോ​ഡ​ലി​ൽ 12 എം​പി റി​യ​ർ കാ​മ​റ​യ്ക്കൊ​പ്പം പു​റ​ത്തെ ക​ള​റി​ന​നു​സ​രി​ച്ച് ക​ള​റു​മാ​റാ​ൻ ക​ഴി​യു​ന്ന സാ​ങ്കേ​തി​ക വി​ദ്യ​യി​ലു​ള്ള ഡി​സ്പ്ലേ​യാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.


ആ​പ്പി​ളി​ന്‍റെ ഐ​ഫോ​ൺ സെ​വ​ൻ, സെ​വ​ൻ പ്ല​സ് എ​ന്നീ മോ​ഡ​ലു​ക​ളു​ടെ അ​പ്പ്ഡേ​റ്റ് ചെ​യ്ത മോ​ഡ​ലാ​യ 7എ​സ്, 7എ​സ് പ്ല​സ് എ​ന്നീ ഫോ​ണു​ക​ൾ​ക്കു പു​റ​മെ 5.8 ഇ​ഞ്ച് എ​ൽ​ഇ​ഡി ഡി​സ്പ്ലേ​യോ​ടു കൂ​ടി​യ ഐ​ഫോ​ൺ എ​ട്ടും അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.