സർവീസ് ചാർജ് ഇല്ല: പോസ്റ്റൽ അക്കൗണ്ടിനു പ്രിയമേറുന്നു
Wednesday, March 15, 2017 11:16 AM IST
കോട്ടയം: സ​ർ​വീ​സ് ചാ​ർ​ജ് ഇ​ല്ലാ​ത്ത സേ​വിം​ഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ട്, പ​രി​ധി​യി​ല്ലാ​തെ സൗ​ജ​ന്യ എ​ടി​എം ഉ​പ​യോ​ഗം. ഇ​ന്ത്യ​ൻ പോ​സ്റ്റ​ൽ സ​ർ​വീ​സ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന സേ​വിം​ഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ ഇ​തു മാ​ത്ര​മ​ല്ല, ഇ​തി​നു​മ​പ്പു​റ​മു​ള​ള സേ​വ​നം സൗ​ജ​ന്യ​മാ​ണ്.

ചില ബാ​ങ്കു​ക​ൾ ആ​യി​ര​വും അ​യ്യാ​യി​ര​വും രൂ​പ മി​നി​മം ബാ​ല​ൻ​സ് ആ​വ​ശ്യ​പ്പെ​ടു​ന്പോ​ഴാ​ണ് വെ​റും അ​ന്പ​ത് രൂ​പ​യ്ക്ക് പോ​സ്റ്റ് ഓ​ഫീ​സ് വ​ഴി അ​ക്കൗ​ണ്ട് തു​റ​ക്കാ​ൻ ക​ഴി​യു​ന്ന​ത്.
വീ​സ/​റു​പേ/​ഡെ​ബി​റ്റ് കാ​ർ​ഡാ​ണ് പോ​സ്റ്റ് ഓ​ഫീ​സി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന​ത്. ഈ ​കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് ഓ​ണ്‍ലൈ​ൻ ഇ​ട​പാ​ടു​ക​ളും ന​ട​ത്താ​ൻ സാ​ധി​ക്കും. പോ​സ്റ്റ് ഓ​ഫീ​സ് എ​ടി​എ​മ്മു​ക​ൾ​ക്ക് പു​റ​മെ ഏ​ത് എ​ടി​എ​മ്മി​ലും ഈ ​കാ​ർ​ഡ് സൗ​ജ​ന്യ​മാ​യി ഉ​പ​യോ​ഗി​ക്കാം. ചെ​ക്ക് ബു​ക്ക് വേ​ണ​മെ​ങ്കി​ൽ 500 രൂ​പ​യെ​ങ്കി​ലും അ​ക്കൗ​ണ്ടി​ൽ നി​ല​നി​ർ​ത്ത​ണം. ചെ​ക്ക് ബു​ക്ക് വേ​ണ്ടെ​ങ്കി​ൽ 50 രൂ​പ മ​തി.


അ​ക്കൗ​ണ്ട് തു​ട​ങ്ങാ​ൻ ഫോ​ട്ടോ​യും ആ​ധാ​ർ രേ​ഖ​യു​മാ​യി ചെ​ന്നാ​ൽ മ​തി. വ​ലി​യ തു​ക​ക​ളു​ള്ള ഇ​ട​പാ​ടു​ക​ൾ​ക്ക് പാ​ൻ​കാ​ർ​ഡ് കൂ​ടി വേ​ണം. നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് നാ​ലു ശ​ത​മാ​നം പ​ലി​ശ​യും പോ​സ്റ്റ് ഓ​ഫീ​സ് വാ​ഗ്ദാ​നം ചെ​യ്യു​ന്നു. പോ​സ്റ്റ് ഓ​ഫീ​സി​ലെ സേ​വിം​ഗ്സ് അ​ക്കൗ​ണ്ട് മ​റ്റൊ​രു പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​റ്റാ​നും സാ​ധി​ക്കും.

മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടെ കേ​ര​ള​ത്തി​ലെ 51 ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ലും അ​ഞ്ച് സ​ബ് പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ലും പോ​സ്റ്റ​ൽ വ​കു​പ്പി​ന്‍റെ എ​ടി​എം മെ​ഷീ​ൻ സ്ഥാ​പി​ച്ചു​ക​ഴി​യും.