ഗോതന്പിനും തുവരപ്പരിപ്പിനും 10% ഇറക്കുമതിച്ചുങ്കം
ഗോതന്പിനും തുവരപ്പരിപ്പിനും 10% ഇറക്കുമതിച്ചുങ്കം
Tuesday, March 28, 2017 11:52 AM IST
ന്യൂ​ഡ​ൽ​ഹി: ഗോ​ത​ന്പി​നും തു​വ​ര​പ്പ​രി​പ്പി​നും 10 ശ​ത​മാ​നം ഇ​റ​ക്കു​മ​തി​ച്ചു​ങ്കം ചു​മ​ത്തി.
ഗോ​ത​ന്പി​നു നേ​ര​ത്തേ 25 ശ​ത​മാ​നം ഇ​റ​ക്കു​മ​തി​ച്ചു​ങ്ക​മു​ണ്ടാ​യി​രു​ന്നു. ര​ണ്ടു​വ​ർ​ഷ​ത്തെ വ​ര​ൾ​ച്ച​മൂ​ലം ഉ​ത്പാ​ദ​നം കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ അ​തു 10 ശ​ത​മാ​ന​മാ​യി താ​ഴ്ത്തി. ഡി​സം​ബ​റി​ൽ ഡ്യൂ​ട്ടി ഇ​ല്ലാ​താ​ക്കി. ഇ​ക്കൊ​ല്ലം ബം​പ​ർ വി​ള​വാ​ണെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളെ​ത്തു​ട​ർ​ന്നാ​ണ് 10 ശ​ത​മാ​നം ചു​ങ്കം ചു​മ​ത്തി​യ​ത്.

തു​വ​ര​പ്പ​രി​പ്പ്, ഉ​ഴു​ന്ന്, ചെ​റു​പ​യ​ർ തു​ട​ങ്ങി​യ​വ​യ്ക്ക് വി​ല ഇ​ടി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്നാ​ണ് പ​രി​പ്പി​ന് ഇ​റ​ക്കു​മ​തി​ച്ചു​ങ്കം വീ​ണ്ടും ചു​മ​ത്തി​യ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം പ​യ​റു​വ​ർ​ഗ​ങ്ങ​ൾ​ക്കു വി​ല ഇ​ര​ട്ടി​ച്ച​പ്പോ​ഴാ​ണ് ഇ​റ​ക്കു​മ​തി​ച്ചു​ങ്കം ഒ​ഴി​വാ​ക്കി​യ​ത്.


ലോ​ക​ത്തി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ ഗോ​ത​ന്പ് ഉ​ത്പാ​ദ​ക​രാ​ജ്യ​മാ​ണ് ഇ​ന്ത്യ. ഈ​വ​ർ​ഷം 9.66 കോ​ടി ട​ൺ ഉ​ത്പാ​ദ​നം പ്ര​തീ​ക്ഷി​ക്കു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം ഉ​ത്പാ​ദ​നം 9.23 കോ​ടി ട​ൺ ഗോ​ത​ന്പാ​യി​രു​ന്നു. ക​ഴി​ഞ്ഞ നാ​ലു​മാ​സം​കൊ​ണ്ട് 50 ല​ക്ഷം ട​ൺ ഗോ​ത​ന്പ് ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ൾ ഇ​റ​ക്കു​മ​തി ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.