ഇപിഎഫ് പലിശ 8.65 ശതമാനം
Monday, April 17, 2017 11:58 AM IST
ന്യൂ​ഡ​ൽ​ഹി: 2016-17 വ​ർ​ഷ​ത്തെ എം​പ്ലോ​യീ​സ് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് (ഇ​പി​എ​ഫ്) നി​ക്ഷേ​പ​ത്തി​ന് 8.65 ശ​ത​മാ​നം പ​ലി​ശ ന​ല്കു​ന്ന​തി​നു ധ​ന​മ​ന്ത്രാ​ല​യം അ​നു​വ​ദി​ച്ചു. ഫ​ണ്ടി​ന്‍റെ സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ് ന​ല്കി​യ ശി​പാ​ർ​ശ മ​ന്ത്രാ​ല​യം സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ഫ​ണ്ടി​നു ക​മ്മി​ വ​ര​രു​തെ​ന്ന വ്യ​വ​സ്ഥ​യോ​ടെ​യാ​ണ് അം​ഗീ​കാ​രം. 8.65 ശ​ത​മാ​നം പ​ലി​ശ ന​ൽ​കി​യാ​ൽ ചെ​റി​യ മി​ച്ചം (158 കോ​ടി രൂ​പ) ഉ​ണ്ടാ​കു​മെ​ന്നാ​ണു തൊ​ഴി​ൽ മ​ന്ത്രാ​ല​യം പ​റ​യു​ന്ന​ത്.

2015-16-ൽ 8.8 ​ശ​ത​മാ​നം പ​ലി​ശ ന​ൽ​കി​യി​രു​ന്നു. അ​ത് 8.7 ശ​ത​മാ​ന​മാ​യി കു​റ​യ്ക്കാ​ൻ ധ​ന​മ​ന്ത്രാ​ല​യം ആ​ദ്യം നി​ർ​ദേ​ശി​ച്ച​തു സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്നു പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു.