ടിസിഎസിനു തിളക്കമില്ലാത്ത റിസൾട്ട്
Tuesday, April 18, 2017 11:58 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ടാ​​​റ്റാ ക​​​ൺ​​​സ​​​ൾ​​​ട്ട​​​ൻ​​​സി സ​​​ർ​​​വീ​​​സ​​​സ് (ടി​​​സി​​​എ​​​സ്) തി​​​ള​​​ക്ക​​​മി​​​ല്ലാ​​​ത്ത റി​​​സ​​​ൾ​​​ട്ട് പു​​​റ​​​ത്തു​​​വി​​​ട്ടു. ജ​​​നു​​​വ​​​രി - മാ​​​ർ​​​ച്ച് ത്രൈ​​​മാ​​​സ​​​ത്തി​​​ൽ 6608 കോ​​​ടി രൂ​​​പ അ​​​റ്റാ​​​ദാ​​​യം ഉ​​​ണ്ടാ​​​ക്കി.
ത​​​ലേ​​​ക്കൊ​​​ല്ലം ഇ​​​തേ ത്രൈ​​​മാ​​​സ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 4.2 ശ​​​ത​​​മാ​​​നം കൂ​​​ടു​​​ത​​​ലാ​​​ണെ​​​ങ്കി​​​ലും ഒ​​​ക്‌​​ടോ​​ബ​​​ർ-​​​ഡി​​​സം​​​ബ​​​റി​​​നെ അ​​​പേ​​​ക്ഷി​​​ച്ച് 2.5 ശ​​​ത​​​മാ​​​നം കു​​​റ​​​വാ​​​യി. വ​​​രു​​​മാ​​​ന​​​വും പ്ര​​​തീ​​​ക്ഷ​​​യോ​​​ളം വ​​​ന്നി​​​ല്ല.ഓ​​​ഹ​​​രി ഒ​​​ന്നി​​​ന് 27 രൂ​​​പ അ​​​ന്തി​​​മ​​​ ലാ​​​ഭ​​​വീ​​​തം പ്ര​​​ഖ്യാ​​​പി​​​ച്ചു. ക​​​ഴി​​​ഞ്ഞ ധ​​​ന​​​കാ​​​ര്യ വ​​​ർ​​​ഷ​​​ത്തെ വ​​​രു​​​മാ​​​നം 1000 കോ​​​ടി ഡോ​​​ള​​​ർ ക​​​ട​​​ന്നു.