കോൾഗേറ്റിന് ലാഭം 143 കോടി രൂപ
Monday, May 15, 2017 11:05 AM IST
ന്യൂ​ഡ​ൽ​ഹി: മു​ൻ​നി​ര എ​ഫ്എം​സി​ജി ക​ന്പ​നി​ക​ളി​ലൊ​ന്നാ​യ കോ​ൾ​ഗേ​റ്റ്-​പാ​മൊ​ലീ​വ് ഇ​ന്ത്യ നാ​ലാം ത്രൈ​മാ​സ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ടു. മാ​ർ​ച്ച് 31ന് ​അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ ക​മ്പ​നി​യു​ടെ അ​റ്റാ​ദാ​യം നേ​രി​യ തോ​തി​ൽ താ​ഴ്ന്ന് 142.58 കോ​ടി രൂ​പ​യാ​യി. വ​രു​മാ​നം 2.57 ശ​ത​മാ​നം വ​ർ​ധി​ച്ച് 1,171.77 കോ​ടി രൂ​പ​യാ​യി. 2016-17 സാ​ന്പ​ത്തി​ക​വ​ർ​ഷം ക​മ്പ​നി​യു​ടെ മൊ​ത്തം ലാ​ഭം 577.43 കോ​ടി രൂ​പ​യാ​യി കു​റ​ഞ്ഞു.