നികുതിവെട്ടിപ്പുകാരുടെ പേരുകൾ‌ ആദായനികുതി വകുപ്പ് വെളിപ്പെടുത്തി
Thursday, May 18, 2017 11:29 AM IST
ന്യൂ​ഡ​ൽ​ഹി: പേ​രു വെ​ളി​പ്പെ​ടു​ത്തി നാ​ണം​കെ​ടു​ത്തു​ക എ​ന്ന തീ​രു​മാ​ന​ത്തി​നു ചു​വ​ടു​പി​ടി​ച്ച് ആ​ദാ​യ​നി​കു​തി വ​കു​പ്പ് നി​കു​തി​വെ​ട്ടി​പ്പു ന​ട​ത്തി​യ അ​ഞ്ചു ക​മ്പ​നി​ക​ളു​ടെ പേ​രു​ക​ൾ വെ​ളി​പ്പെ​ടു​ത്തി.

പ​ത്ര​മാ​ധ്യ​മ​ങ്ങ​ൾ​ക്കു ന​ല്കി​യ പ​ര​സ്യ​ത്തി​ലൂ​ടെ​യാ​ണ് ഈ ​ക​മ്പ​നി​ക​ളു​ടെ പേ​രു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ പു​റ​ത്തു​വി​ട്ട അ​ഞ്ചു ക​മ്പ​നി​ക​ളും ഡ​ൽ​ഹി കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​യാ​ണ്. സു​മി​ത് സെ​യി​ൽ​സ് കോ​ർ​പ​റേ​ഷ​ൻ (ആ​സാ​ദ്പു​ർ- 3.49 കോ​ടി രൂ​പ), വി​നോ​ദ് ഗൗ​ർ (ശാ​സ്ത്രി ന​ഗ​ർ, 2.67 കോ​ടി രൂ​പ), സു​നി​ല ഛാബ്ര (1.96 ​കോ​ടി രൂ​പ), ഓ​സോ ട്രേ​ഡേ​ഴ്സ് (1.15 കോ​ടി രൂ​പ), ഹൃ​ദ​യ് നാ​ഥ് ക​പൂ​ർ (ഒ​രു കോ​ടി രൂ​പ) എ​ന്നി​വ​യാ​ണ് നി​കു​തി​ക്കു​ടി​ശി​ക വ​രു​ത്തി​യ​ത്. നി​കു​തി​ക്കു​ടി​ശി​ക വ​രു​ത്തി​യ​വ​ർ എ​ത്ര​യും വേ​ഗം അ​ട​ച്ചു​തീ​ർ​ക്ക​ണ​മെ​ന്നും പ​ര​സ്യ​ത്തി​ൽ പ​റ​യു​ന്നു.


ഈ ​സാ​ന്പ​ത്തി​ക​വ​ർ​ഷം മു​ത​ൽ ഒ​രു കോ​ടി രൂ​പ​യി​ല​ധി​കം നി​കു​തി​ക്കു​ടി​ശി​ക​യു​ള്ള വ്യ​ക്തി​ക​ളു​ടെ​യോ ക​മ്പ​നി​ക​ളു​ടെ​യോ പേ​രു​ക​ൾ പു​റ​ത്തു​വി​ട്ട് അ​വ​രെ അ​പ​മാ​നി​ക്കു​ക എ​ന്ന ന​യ​മാ​ണ് ആ​ദാ​യ​നി​കു​തി വ​കു​പ്പും സ​ർ​ക്കാ​രും എ​ടു​ത്തി​ട്ടു​ള്ള​ത്.