റിലയൻസ് ഇൻഡസ്ട്രീസിന്‍റെ ഓഹരികൾ ഉയർന്നു
റിലയൻസ് ഇൻഡസ്ട്രീസിന്‍റെ ഓഹരികൾ ഉയർന്നു
Wednesday, June 14, 2017 11:57 AM IST
ന്യൂ​ഡ​ൽ​ഹി: റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സി​ന്‍റെ ഓ​ഹ​രി​ക​ൾ​ക്ക് ക​യ​റ്റം. ക​മ്പ​നി​യു​ടെ ടെ​ലി​കോം വി​ഭാ​ഗ​മാ​യ റി​ല​യ​ൻ​സ് ജി​യോ ഇ​ൻ​ഫോ​കോ​മി​ന്‍റെ വ​രി​ക്കാ​രു​ടെ എ​ണ്ണം കൂ​ടി​യ​താ​ണ് ഓ​ഹ​രി​വി​പ​ണി​യി​ൽ റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സി​നു നേ​ട്ട​മാ​യ​ത്. ഇ​ന്ന​ലെ​മാ​ത്രം മൂ​ന്നു ശ​ത​മാ​ന​മാ​ണ് ഓ​ഹ​രി​ക​ൾ ക​യ​റി​യ​ത്.

ഏ​പ്രി​ലി​ൽ റി​ല​യ​ൻ​സ് ജി​യോ 40 ല​ക്ഷം പു​തി​യ വ​രി​ക്കാ​രെ​യാ​ണ് ചേ​ർ​ത്ത​ത്. ഇ​തോ​ടെ ജി​യോ വ​രി​ക്കാ​രു​ടെ എ​ണ്ണം 11.26 കോ​ടി​യാ​യി. ടെ​ലി​കോം റെഗുലേറ്ററി അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (ട്രാ​യ്) പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ ടെ​ലി​കോം മേ​ഖ​ല​യു​ടെ 9.58 ശ​ത​മാ​നം വരി​ക്കാ​ർ ജി​യോ​യ്ക്കു​ണ്ട്. മാ​ർ​ച്ചി​ൽ ഇ​ത് 9.29 ശ​ത​മാ​ന​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.